പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ് വല്ലഭ് കോവിഡ് ആശുപത്രിയിലായിരുന്നു തീപിടിത്തം. ആശുപത്രിയിലെ രണ്ടാം നിലയില്‍ കോവിഡ് അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായതെന്നു ദൃഷ്സാക്ഷികള്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ആശുപ്രതിയില്‍ തീപിടിത്തം. 13 രോഗികള്‍ വെന്ത് മരിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ഗുതരമായി പൊള്ളലേറ്റ രോഗികളെ അടുത്ത ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ് വല്ലഭ് കോവിഡ് ആശുപത്രിയിലായിരുന്നു തീപിടിത്തം. ആശുപത്രിയിലെ രണ്ടാം നിലയില്‍ കോവിഡ് അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായതെന്നു ദൃഷ്സാക്ഷികള്‍ പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവ സമയത്ത് 90 ഓളം രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി സിഇഒ വിജയ് വല്ലഭ് ദിലീപ് ഷാ പറഞ്ഞു. കേ്ാറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് അപകടം.
അതേസമയം, ആശുപത്രിയില്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആകെ ഉണ്ടായിരുന്ന ചില ഉപകര ണങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.












