കോവിഡ് മഹാമാരിക്കാലത്തും വെറുതെ വീട്ടിലിരുന്നവര്‍ പോലും വീഡീയോ ചെയ്ത് വ്ളോഗ ര്‍മാരാകുകയും ലക്ഷങ്ങള്‍ പ്രതിമാസം വാങ്ങിക്കുന്ന യുട്യൂബര്‍മാരാകുകയും ചെയ്തു. വ്യ ക്തികള്‍ പണം വാരിയപ്പോള്‍ ടെലിവിഷന്‍ മേഖലയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ അവസരം മുതലാക്കിയവരില്‍ മുന്‍പന്തിയിലായണ് ഡിസ്നിസ്റ്റാര്‍ നെറ്റ് വര്‍ക്ക് പോലുള്ള എന്റര്‍ടെയ്മെന്റ് കമ്പനികള്‍ – വാള്‍ട് ഡിസ്നി കമ്പനി അന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ മാധവന്‍ പറയുന്നു
ആഗോള സാമ്പത്തിക രംഗം കോവിഡ് മഹാമാരിയുടെ പാര്‍ശ്വഫലമായി തളര്‍ന്ന് അവശനിലയിലായ പ്പോഴും ചില വ്യവസായങ്ങള്‍ ഇതിന്റെ ഗുണഫലം അനുഭവിക്കുകയാണ്, അതിലൊന്ന് ടെലിവിഷന്‍ മേ ഖലയാണ്. ലോകം ഒന്നാകെ അടച്ചിട്ട മുറികളിലേക്ക് ചുരുങ്ങിയപ്പോള്‍ അതിന്റെ ഗുണഭോക്താവയവര്‍ ടെലിവിഷന്‍, ഒടിടി, യൂട്യൂബ് തുടങ്ങിയ ദൃശ്യമാധ്യമങ്ങളാണ്.
വെറുതെ വീട്ടിലിരുന്നവര്‍ പോലും വീഡീയോ ചെയ്ത് വ്ളോഗര്‍മാരാകുകയും ലക്ഷങ്ങള്‍ പ്രതിമാസം വാ ങ്ങിക്കുന്ന യുട്യൂബര്‍മാരാകുകയും ചെയ്തു. വ്യക്തികള്‍ പണം വാരിയപ്പോള്‍ ടെലിവിഷന്‍ മേഖലയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ അവസരം മുതലാക്കിയവരില്‍ മുന്‍പന്തിയിലായണ് ഡിസ്നി സ്റ്റാര്‍ നെറ്റ് വര്‍ക്ക് പോലുള്ള എന്റര്‍ടെയ്മെന്റ് കമ്പനികള്‍.
മഹാമാരികാലം ഏവര്‍ക്കും വഴിത്തിരിവായിരുന്നു. മീഡിയ ആന്‍ഡ് എന്റര്‍ടെയ്മെന്റ് വ്യവസായമാണ് ഇ തില്‍ ഏറെ മികവ് കാട്ടിയത്. ഇക്കാലയളവില്‍ വന്‍വിജയം കൈവരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. സ്പോ ര്‍ട്സ്, എന്റര്‍ടെയ്മെന്റ്, പ്രാദേശിക ചാലനലുകളില്‍ മികവു കാട്ടാനായി- വാള്‍ട് ഡിസ്നി കമ്പനി അ ന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ മാധവന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മഹാമാരിയില്‍ ഡിസ്നി സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന് മാര്‍ക്കറ്റ് ഷെയറില്‍ 30 ശതമാനം നേട്ടം
ഡിസ്നി സ്റ്റാര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റ് ഷെയറില്‍ മുപ്പതു ശതമാനം കൈവരിച്ചത് ഇക്കാലയളവിലാ ണ്. മഹാമാരി കാലത്തെ ലോക്ഡൗണ്‍ കുടുതല്‍ ആളുകളെ വീടുകളില്‍ തളച്ചിട്ട അവസര ത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് എന്റര്‍ടെയ്മെന്റ് പരിസ്ഥിതി സംവിധാനത്തെ അപ്പാടെ മാറ്റി മറിച്ചു. കുടുംബത്തിലെ എല്ലാ പ്രായത്തിലുള്ള അംഗങ്ങളേയും ആകര്‍ഷിക്കുന്ന ഗുണ നിലവാരമുള്ള പരിപാടികള്‍ ഒരുക്കിയാണ് ഡിസ്നി സ്റ്റാര്‍നെറ്റ് വര്‍ക് രാജ്യത്തെ നമ്പര്‍ വണ്‍ സ്ഥാനം നേടിയെടുത്തതെന്ന് നേരത്തെ ഏഷ്യാനെറ്റ് സിഎംഡി ആയിരുന്ന മാധവന്‍ പറയു ന്നു.
2019ലാണ് മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ കണ്‍ട്രി മാനേജറായി ചുമതലയേറ്റത്. കോവിഡ് കാലത്തിന് തൊട്ടുമുമ്പായിരുന്നു ഇത്.ഏഷ്യാനെറ്റിനെ കേരള ത്തിലെ ടെലിവിഷന്‍ രംഗത്തെ ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി വളര്‍ത്തിയെടുത്തു.അമ്പത് ശതമാനം മാര്‍ക്കറ്റ് ഷെയറും ഏഷ്യാനെറ്റിന് സ്വന്തമാക്കിയ ശേഷമാ ണ് മാധവന്‍ ദേശീയ തലത്തില്‍ ചുമതലയേറ്റത്.
2021 ഏപ്രിലില്‍ വാള്‍ട് ഡിസ്നി ഇന്ത്യയുടെ കണ്‍ണ്ട്രി മാനേജര്‍ എന്ന പദവിക്കൊപ്പം പ്രഡിസന്റ് പദവിയും ലഭിച്ചു.ഡിസ്നി സ്റ്റാര്‍ ഇപ്പോള്‍ രാജ്യത്തെ ടെലിവിഷന്‍ രംഗ ത്തെ 29.1 ശതമാനം മാര്‍ ക്കറ്റ് ഷെയര്‍ സ്വന്തമാക്കിയിട്ടുണ്ട്. തൊട്ടടുത്ത എതിരാളിയേക്കാള്‍ 12 ശതമാനം മുന്നിലാണ് ഡി സ്നി സ്റ്റാര്‍.ഒടിടി വന്നതോടെ ലോകമെമ്പാടുമുള്ള ടെലിവിഷന്‍ ചാനലുകള്‍ക്ക് തിരിച്ചടിയായെ ങ്കിലും ഇന്ത്യയില്‍ ഈ സ്ഥിതിയില്ലെന്ന് മാധവന്‍ പറയുന്നു. ഒടിടിക്കും ടെലിവിഷനും ഒരേപോ ലെ വളരാന്‍ മഹാമാരിയുടെ കാലത്തായി.
ഒടിടിക്കും ടെലിവിഷനും തീയറ്ററിനും ഒരേ സമയം മുന്നോട്ട് പോകാനായി
ബിഗ് ബോസ് പോലുള്ള പരിപാടികള്‍ സുപ്പര്‍ താരങ്ങളെ വന്‍തുക പ്രതിഫലം നല്‍കി കൊ ണ്ടുവരുന്നതിനെ വിപണി വിദഗ്ധര്‍ ചോദ്യം ചെയ്തുവെങ്കിലും ബാര്‍ക് ടെലിവിഷന്‍ റേറ്റിങില്‍ പരിപാടി മുന്‍പന്തി യിലെത്തി.
പ്രാദേശിക ചാനലുകളിലെ പരിപാടികള്‍ ഇതര ഭാഷാ ചാനലുകളിലേക്ക് റീമേക്ക് ചെയ്തത് വന്‍ വിജയമായിരുന്നു. ആഗോള തലത്തില്‍ ഡിസ്നി ലിനിയര്‍ ചാനലുകള്‍ ( മുന്‍കൂട്ടി സമയം നിശ്ച യിച്ച് സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ ഉള്ളവ പൂട്ടുകയാണ് ചെയ്തത്. ഒടിടി സംവിധാനങ്ങ ളിലേക്ക് പ്രേക്ഷകര്‍ കൂട്ട ത്തോടെ കൂടുമാറിയതാണ് കാരണം. പക്ഷേ, ഇന്ത്യയില്‍ ഈ പ്രശ്നം ഉണ്ടായില്ല. ഒടിടിക്കും ടെലിവിഷനും തീയറ്ററിനും ഒരേ സമയം മുന്നോട്ട് പോകാനാകുന്നുണ്ട് ഇവിടെ.
ഇന്ത്യയില്‍ മൂന്നിലൊന്ന് വീടുകളില്‍ മാത്രമാണ് ടെലിവിഷന്‍ സെറ്റ് ഉള്ളത്. 20 കോടി ജന ങ്ങ ളിലേക്ക് ടെ ലിവിഷന്‍ പരിപാടികള്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ സ്മാര്‍ട് ഫോണുകള്‍ ഉള്ളവരുടെ എണ്ണം 75 കോടിയിലേറെയാണ്. ഇവര്‍ സാറ്റലൈറ്റ് ടെലിവിഷ നേക്കാളും ആശ്രയിക്കുന്നത് ഒടിടി,യൂട്യൂബ് മുതലായ ദൃശ്യമാധ്യമങ്ങളെയാണ്.
ഇന്ത്യയിലെ ദൃശ്യമാധ്യമ വിനോദ വ്യവസായ മേഖല വളര്‍ച്ചയുടെ പാതയില്‍
ഇക്കാരണത്താല്‍ ഇന്ത്യയിലെ ദൃശ്യമാധ്യമ വിനോദ വ്യവസായ മേഖല ഇനിയും വളര്‍ച്ചയുടെ പാതയില്‍ തന്നെയെന്ന് വിലയിരുത്താനാകും. ടെലിവിഷന്‍ ഉള്ള ഇരുപതുകോടി വീടുകളില്‍ 12 കോടി പേര്‍ മാത്രമാണ് ടെലിവിഷന്‍ പരിപാടികള്‍ വരിസംഖ്യ പാക്കേജുകളിലൂടെ കാണുന്ന ത്. മറ്റുള്ളവരും ക്രമേണ പേ ടിവി സംവിധാനത്തിലേക്ക് ഇനിയും വരും. ഇതാണ് ഈ മേഖലയു ടെ വളര്‍ച്ചയ്ക്ക് കാരണം. ഇന്ത്യയില്‍ പരസ്യങ്ങള്‍ തന്നെയാണ് ടെലിവിഷന്‍ മേഖലയുടെ വരുമാ നത്തിലെ സിംഹഭാഗവും കയ്യട ക്കിയിരിക്കുന്നത്.അമേരിക്ക,യൂറോപ്പ് എന്നിവടങ്ങളില്‍ മൂന്നി ലൊന്ന് വരുമാനവും ലഭിക്കുന്നത് വരിസംഖ്യയിലൂടെയാണ്- മാധവന്‍ പറയുന്നു.
സിനിമാ തീയ്യറ്ററുകള്‍ അടച്ചിട്ട ലോക്ഡൗണ്‍ കാലത്ത് ഒടിടികളുടെ കടന്നു കയറ്റം പ്രകടമായി രുന്നു. രാജ്യത്ത് അഞ്ചു കോടിയിലേറെ പേര്‍ പുതിയതായി ഒടിടി വരിക്കാറായി. ഒടിടി പ്ലാറ്റ് ഫോമുകളുടെ കടന്നു വരവ് പരമ്പരാഗത ടെലിവിഷന്‍ മേഖലയെ പ്രതികൂലമായി ബാധിച്ചി ട്ടി ല്ല.എങ്കിലും തങ്ങളും ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ചു, ഡിസ്നി -ഹോട് സ്റ്റാര്‍ എന്ന പ്ലാറ്റ്ഫോമിന് മി കച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഏപ്രില്‍ 2020ലാണ് ഹോട്ട്സ്റ്റാറുമായി സഹകരിച്ച് ഡിസ്നി ഹോ ട്സ്റ്റാര്‍ ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡയറക്ട് ടു കണ്‍സ്യൂമര്‍ സംവിധാനമായി ഇത് വളര്‍ന്നു കഴിഞ്ഞു.
ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ക്രിക്കറ്റ് മത്സര സംപ്രേക്ഷണത്തില്‍
സാമ്പത്തിക അന്തരം ഉള്ളവരാണ് വരിക്കാര്‍ എന്നതുമൂലം വരിസംഖ്യയിലും ഇതിലെ വ്യത്യാ സം കാണാനാകും. പ്രതിവര്‍ഷ വരിസംഖ്യ 1499 മുതല്‍ 499 വരെയാണ്. പ്രീമി യത്തിനാണ് 1,499 വാങ്ങുന്നതെങ്കില്‍ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് 499 രൂപയ്ക്കാണ് സേവനം നല്‍കു ന്നത്. സ്പോര്‍ട്സ്,എന്റര്‍ടെയ്മെന്റ്, മൂവീസ് തുടങ്ങിയ എല്ലാ രംഗങ്ങളിലും ഡിസ്നി സ്റ്റാര്‍ മുന്‍ പന്തിയിലാണെങ്കിലും ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ക്രിക്കറ്റ് മത്സരങ്ങളുടെ സം പ്രേക്ഷണത്തിലൂടെയാണ്.
ബ്രോഡാഡി പോലുള്ള സൂപ്പര്‍താര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഡിസ്നി ഹോട്സ്റ്റാര്‍ തങ്ങളുടെ ശക്തി തെളി യിച്ചു. അഖണ്ഡ,അത്രാംഗിരേ തുടങ്ങിയ ബിഗ് ബഡ്ജറ്റ് സിനിമകളും ഡിസ്നി ഹോട്സ്റ്റാറാണ് പ്രദര്‍ശിപ്പി ച്ചത്. എട്ടു പ്രാദേശിക ഭാഷകളിലുള്ള സിനിമകളാണ് ഡിസ്നി ഹോട്സ്റ്റാറില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ക്രിക്കറ്റിന്റെ പ്രചാരം കണക്കിലെടുത്ത് ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളുടെ സംപ്രേഷ ണ അവ കാശം നേടാനൊരുങ്ങുകയാണെന്നും വാള്‍ട്ഡിസ്നി കമ്പനിയുടെ മേധാവി പറയുന്നു. ഒടിടി പ്ലാറ്റ്ഫോമി ലേക്ക് പതിയെ ടെലിവിഷന്‍ ഇന്‍ഡസ്ട്രി കടന്നു കയറുന്ന സൂചനകളാണ് കാണുന്നത്. വീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഓവര്‍ ദ ടോപ് എന്നീ സംവിധാനങ്ങളാണ് നിലവില്‍ സിനിമ കൂടാതെ, ടെലിവിഷന്‍ സീരീ സു കളുടെയും താവളം.
അണിയറകളില്‍ ഒരുങ്ങുന്നത് ഇന്‍ഡോര്‍ ഷൂട്ടിങിനു അനുയോജ്യമായ കഥകള്‍
ഈ രംഗത്തെ പ്രബലന്‍മാരായ നെറ്റ്ഫ്ളിക്സ് ആഗോള തലത്തില്‍ 20 കോടി വരിക്കാരെ കണ്ടെ ത്തിയപ്പോള്‍ ഡിസ്‌കവറി ചാനലിന്റെ ഡിസ്‌കവറി പ്ലസ് തുടങ്ങി ആദ്യത്തെ മാസം തന്നെ 1.2 കോടി വരിക്കാരെ നേടി.
വാതില്‍പുറ ചിത്രീകരണം അസാധ്യമായ കാലമായതിനാല്‍ കഥകളും പശ്ചാത്തലവുമെല്ലാം പൊടുന്നനെ മാറ്റേണ്ടി വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ സീരീയലുകളില്‍ പലതും ഇടക്ക് വെച്ച് നിര്‍ത്തിവെച്ചു. ഇപ്പോള്‍ ഇന്‍ഡോര്‍ ഷൂട്ടിങിനു അനുയോജ്യമായ കഥകളാണ് പ രമ്പരകള്‍ക്കു വേണ്ടി അണിയറകളില്‍ ഒരുങ്ങുന്നത്.
കാലത്തിനനുസരിച്ച് കോലം മാറുന്നവര്‍ ഏതു മേഖലയിലായാലും പ്രതിസന്ധികളെ അതിജീ വിച്ച് മുന്നേറുന്നു. പുതിയ സാഹചര്യങ്ങളുമായി ഒത്തിണങ്ങി പോകാനാകാത്തവര്‍ പരാജയ പ്പെടുന്നു. ഈ ലളിതമായ തത്വമാണ് മഹാമാരികാലത്തും പ്രതിസന്ധിയില്ലാതെ അതീജീവന ത്തിന്റെ പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാന്‍ ദൃശ്യമാധ്യമ വിനോദ വ്യവസായ മേഖലയ്ക്ക് കഴിയുന്നത്.