മസ്‌കത്ത് : ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം, ഉച്ചക്ക് 2.30 മുതൽ രാത്രി 10 മണി വരെ ഈ സൗജന്യം പ്രാബല്യത്തിൽ ഉണ്ടാകും.
റൂവി–മത്ര–മസ്‌കത്ത് റൂട്ടിലൂടെയുള്ള യാത്രക്കാർക്ക് – അതായത് പ്രവാസികൾക്കും സഞ്ചാരികൾക്കും ഉൾപ്പെടെ – ഈ സൗകര്യം ലഭ്യമാണ്.
സുസ്ഥിര ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് ഇലക്ട്രിക് ബസുകളിൽ ഈ പ്രത്യേക ഓഫർ നടപ്പിലാക്കിയതെന്ന് മുവാസലാത്ത് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.