മസ്‌കത്ത് : അറ്റകുറ്റ പണികളുടെ ഭാഗമായുള്ള റോഡ് പ്രവർത്തനങ്ങളോടനുബന്ധിച്ച് ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ സര്‍വീസ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഇന്ന് (ശനിയാഴ്ച)യും നാളെ (ഞായറാഴ്ച)യും റോഡ് ഭാഗികമായി അടച്ചിടുന്നതായും, ജൂണ്‍ 3ന് പൂര്‍ണമായ അടച്ചിടൽ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
പൊലീസ് വകുപ്പുമായി സഹകരിച്ചാണ് ഈ ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. വാഹനമോടിക്കുന്നവര്‍ ഓരോ വിധിയിലും ജാഗ്രത പാലിക്കേണ്ടതും, താൽക്കാലിക ഗതാഗത മാർഗ്ഗനിർദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
യാത്രക്കാരുടെ സുരക്ഷയും ഗതാഗതസൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് നടപ്പാക്കുന്നത്.











