മസ്‌കത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വാണിജ്യ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.വ്യാഴാഴ്ച രാവിലെയാണ് വാണിജ്യ സ്ഥാപനത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നത്. ഉഗ്ര ശബ്ദത്തോടെയാണ് അപകടമുണ്ടായത് സമീപ കടകളെയും ബാധിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തിയാണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ പ്രാഥമിക പരിചരണത്തിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
