ഫ്യുജെയ്‌റയിലെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായവുമായി ഷാര്‍ജ ഭരണകൂടം
ഷാര്‍ജ : കഴിഞ്ഞ കുറെ ദിവസങ്ങളായി മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന വടക്കന്‍ എമിറേറ്റുകളിലെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം ദിര്‍ഹത്തിന്റെ ധനസഹായം പ്രഖ്യാപിച്ച് ഷാര്‍ജ ഭരണകൂടം.
മഴമൂലം വെള്ളം കയറി വീടുകള്‍ താമസ യോഗ്യമല്ലാതായവര്‍ക്കും, മഴക്കെടുതിയില്‍ വീട്ടു ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുമാണ് ധനസഹായം.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താല്‍ക്കാലിക അഭയ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ്. മടങ്ങി എത്തി വീട്ടുഉപകരണങ്ങളും മറ്റും വാങ്ങാന്‍ ഷാര്‍ജ ഭരണകൂടം അമ്പതിനായിരം ദിര്‍ഹം വീതം ധനസഹായം ചെയ്യുന്നത്.
അമ്പതിനായിരം ദിര്‍ഹം വീതം സഹായം നല്‍കുന്ന കാര്യം ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമദ് അല്‍ ഖാസിമിയാണ് പ്രഖ്യാപിച്ചത്.