മഴക്കെടുതിയില്‍ സംസ്ഥാനത്ത് 27 മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് 27 മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് ഒന്ന് മരണ മാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ പ്ളാപ്പള്ളിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 13 പേരുടെ മൃതദേഹം ക ണ്ടെടുത്തു. ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്. ഏറ്റുമാനൂര്‍ സ്വ ദേശിയായ സൈനികള്‍ ജോണ്‍സന്‍ സെബാസ്റ്റ്യന്‍ (35 വയസ്) ഏറ്റുമാനൂര്‍ ചെറുവണ്ടൂര്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു.
ഇടുക്കി പീരുമേട് കൊക്കയാറില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ നാലു വീടുകള്‍ പൂര്‍ണമായി ഒലിച്ചുപോയി. അഞ്ച് കുട്ടികളും രണ്ടു മുതിര്‍ന്നവരും ഉള്‍പ്പെടെ ഏഴു പേരാണ് മരണമടഞ്ഞത്. ഇടുക്കിയില്‍ ഒഴുക്കി ല്‍പെട്ട് കാണാതായ ആന്‍സിയെ (52) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു.
തിരുവനന്തപുരം കല്ലാറില്‍ അഭിലാഷ് (23) മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം താലൂക്കില്‍ ജാര്‍ഖണ്ഡ് സ്വദേശിയെ ആമയിഴനുാന്‍ തോടില്‍ കാണാതായിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ത ലപ്പിള്ളി തെക്കുംകര ജോസഫിനെ (72 വയസ്) വീടിനടുത്തുള്ള തോട്ടില്‍ വീണ് മരിച്ചു. സംസ്ഥാനത്ത് 247 ദുരിതാശ്വാസ ക്യാമ്പുകളി ലായി 2619 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. 9422 പേരാണ് ക്യാമ്പുകളില്‍ ആകെയുള്ളത്.











