മനാമ : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവിൽ ഒഴിവുകൾ. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും (നിയമമേഖലയിൽ) കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താൽപര്യമുളളവർ www.norkaroots.org nominong nBÔW2 അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകർപ്പുകളുമായിceo.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 25ന് അകം അപേക്ഷ നൽകുക.
