പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കാണാതായ യുവതിയുടെ മൃതദേ ഹം കണ്ടെത്തി. നെടു മങ്ങാട് സ്വദേശി ഷാനിയുടെ (33) മൃതദേഹമാണ് തിങ്കളാഴ്ച രാവി ലെ മൂന്നാറ്റ് മു ക്കില്‍ നിന്ന് കണ്ടെത്തിയത്
തിരുവനന്തപുരം : പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കാണാ തായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി യുടെ (33) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ മൂന്നാറ്റ് മുക്കില്‍ നിന്ന് ക ണ്ടെത്തിയത്. മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാനെത്തിയ നെടുമ ങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേരാണ് ഒഴുക്കില്‍ പ്പെട്ടത്. എട്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട നസ്‌റിയ ഫാത്തി മയുടെ (9) മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ ഷഫീഖ്, ഫാത്തിമ, ഉമറുള്‍ ഫാറൂ ക്ക്, ആയിഷ, സുനൈന, ഹാജിയ, ഇര്‍ഫാന്‍, ഷാനിമ, ഹൈറു (6), നസ്രി യ എന്നിവരാണ് മങ്കയ ത്ത് എത്തിയത്. ഇക്കോ ടൂറിസത്തിലേക്ക് പോ കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ചെക്‌പോസ്റ്റില്‍നിന്ന് കുറച്ചു മാറി വാഴത്തോപ്പ് എന്ന സ്ഥലത്ത് സംഘം കുളിക്കാനിറ ങ്ങി. ഈ സമയത്ത് പ്രദേശത്ത് മഴ ഇല്ലായിരുന്നു. അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ എല്ലാവരും ഒഴുകിപ്പോകുകയായിരുന്നു.











