മലയാള ചലച്ചിത്രരംഗം ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് നിര്‍മ്മാതാവ് കെ ടി രാജീവും തിരക്കഥാകൃത്ത് കെ ശ്രീവര്‍മയും. ആര് സിനിമ ചെയ്യണം? ആര് നിര്‍മി ക്കണം? ആര് അഭിനയിക്കണം? എന്നെല്ലാം തീരുമാനിക്കുന്നത് സിനിമയിലെ ചില വ്യ ക്തികളാണ്. അവരെ അനുസരിക്കുന്നവരെ മാത്രമാണ് അവര്‍ നിലനിര്‍ത്തുന്നത്. ഇത് അംഗീകരിക്കാനാവില്ല. സിനിമയെ തകര്‍ക്കാനേ ഇത്തരം കൂട്ടുകെട്ട് കൊണ്ട് കഴിയൂ- ഇരുവരും വ്യക്തമാക്കി
കൊച്ചി: മലയാള ചലച്ചിത്രരംഗം ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് നിര്‍മ്മാതാവ് കെ ടി രാജീവും തിരക്കഥാകൃത്ത് കെ ശ്രീവര്‍മയും. സിനിമാ മേഖല പൂര്‍ണമാ യും ചില വ്യക്തികളാല്‍ നിയന്ത്രിക്കപ്പെടുകയാണ്. നവാഗതരായ സംവിധായകരും നിര്‍മ്മാതാക്കളും ഇത്തരക്കാരുടെ ഇടപെടല്‍ മൂലം സിനിമാ മേഖലയില്‍ നിന്ന് പുറന്തള്ളപ്പെടുകയാണ്. താരങ്ങളെപ്പോലും നിയ ന്ത്രിക്കുന്നത് ഈ ഉപജാപകസംഘങ്ങളാണ്. ആത്മാര്‍ത്ഥമായി സിനിമയെ സമീപിക്കുകയും നല്ല സിനിമകളുണ്ടാകണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നവാഗതര്‍ക്ക് ഒരു പരി ഗണനയും ലഭിക്കുന്നില്ല.
ഉപജാപകസംഘങ്ങളുടെ വാലാട്ടികളായി നടക്കുന്നവരെ മാത്രമേ സിനിമയില്‍ പരിഗണിക്കുന്നുള്ളൂ വെന്ന് കെ ടി രാജീവും കെ ശ്രീവര്‍മയും പറഞ്ഞു. മലയാള സിനിമയുടെ ഭാവി തന്നെ അവതാളത്തി ലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആര് സിനിമ ചെയ്യണം? ആര് നിര്‍മിക്കണം? ആര് അഭിന യിക്കണം? എന്നെല്ലാം തീരുമാനിക്കുന്ന ത് സിനിമയിലെ ചില വ്യക്തികളാണ്. അവരെ അനുസരി ക്കുന്നവരെ മാത്രമാണ് അവര്‍ നിലനിര്‍ത്തുന്നത്. ഇത് അംഗീകരിക്കാനാവില്ല. സിനിമയെ തകര്‍ക്കാ നേ ഇത്തരം കൂട്ടുകെട്ട് കൊണ്ട് കഴിയൂ.
മലയാള സിനിമ ഒരുകാലത്ത് സൗഹൃദ കൂട്ടായ്മയില്‍ നിന്നാണ് പിറവിയെടുത്തിട്ടുള്ളത്. അതിലൂടെ എത്രയോ നല്ല സിനിമകളുണ്ടായി. നവാഗതരായ ഒത്തിരിപേര്‍ സിനിമയുടെ മേഖലകളില്‍ പ്രതിഭ തെളിയിച്ച് പ്രശസ്തരായി മാറി. നല്ല വളക്കൂറുള്ള മണ്ണ് പോലെയായിരുന്നു ഒരുകാലത്ത് മലയാളസി നിമാ രംഗം. ഇപ്പോള്‍ അതെല്ലാം മാറിമറി ഞ്ഞു. ഒരാള്‍ക്കും ഉപജാപകസംഘങ്ങളുടെ അനുമതി തേടാതെ സിനിമയിലേക്ക് കടന്നുവരാന്‍ കഴിയാതെയായി. എല്ലാരുടെയും അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടപ്പെ ട്ട നിലയിലാണ്. ഒന്നും തുറന്നുപറയാനാവുന്നില്ല. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഭയവും സിനിമയിലെ ഭാവിയും ഓര്‍ത്ത് താരങ്ങള്‍പോലും മൗനം പാലിക്കുകയാണ്. സ്വതന്ത്ര ചി ന്താഗതിയോടെ എല്ലാവര്‍ക്കും സിനിമ ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരും സിനിമാ സംഘടനകളും മുന്നിട്ടിറങ്ങണം- കെ ടി രാജീവും ആര്‍ ശ്രീവര്‍മയും ആവശ്യപ്പെട്ടു.
റിലീസിനൊരുങ്ങുന്ന ‘രണ്ടാം മുഖം ‘എന്ന ചിത്രമാണ് ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം. മിഴി, ദിനം നോര്‍ത്ത് എന്റ് അപ്പാര്‍ട്ട്‌മെന്റ്‌സ്, ഇരയെ തേടല്‍, ബാല്‍ക്കണി തുടങ്ങിയ ചിത്രങ്ങള്‍ ഇരുവ രും നിര്‍മിക്കുകയും തിരക്കഥ ഒരുക്കുകയും ചെയ്ത സിനിമകളാണ്. നിര്‍മാതാക്കളുടെ സംഘടനയി ലെ പ്രശ്‌നങ്ങളും സംഘടനയുടെ ആസ്ഥാനമന്ദിരം നിര്‍മ്മിച്ചതിലെ സാമ്പത്തിക തിരിമറിയും പുറ ത്തുകൊണ്ടുവന്നത് കെ ടി രാജീവായിരുന്നു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് കെ ടി രാജീവിനെ പുറത്താക്കിയിരുന്നു.
പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ ഫോണ്‍- 9446190254)