പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗ ത്തു വന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊല പ്പെടുത്തിയശേഷം കെട്ടിത്തൂ ക്കിയെന്നുമുള്ള ആരോപണമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിക്കുന്നത്
മുംബൈ: മുംബൈയില്‍ ഫാഷന്‍ ഡിസൈനറായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നില യില്‍ കണ്ടെത്തി. പ്രീത (29) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടോയെയാണ് യുവതിയെ വീട്ടില്‍ മരി ച്ചനിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെ ന്നും കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നു മു\ള്ള ആരോപണമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിക്കുന്നത്.
മരണവിവരം യുവതിയുടെ വീട്ടുകാരെ വിളിച്ചറിച്ചില്ലെന്നും ആരോപണമുണ്ട്. ഭര്‍ത്താവിന്റെ വീടി ന് സമീപമുള്ള മറ്റൊരാളാണ് വീട്ടുകാരെ മരണ വിവരം വിളിച്ചറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറ ഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്നും മര്‍ദ്ദനമേറ്റതായും ബന്ധു ക്കള്‍ പറയുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പുനെ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനേ യും ഭര്‍ത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.











