സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ കോട്ടയം സ്വദേശി മെറിൻ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്. രാവിലെ ഏഴര മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴാണ് കുത്തേറ്റത്.അക്രമി കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു, ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നറിയുന്നു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.