ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം നേടിയ മലയാളി ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന
ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം നേടിയ മലയാളി ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീ ജേഷിന് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന.അത്‌ലറ്റിക്സിലെ സ്വര്‍ണജേതാവ് നീരജ് ചോപ്ര,പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെ 12 പേരാണ് ഇത്തവണ ഖേല്‍രത്ന പുരസ് കാരത്തിന് അര്‍ഹത നേടിയത്.
ഫുട്ബോള്‍ താരം സുനില്‍ ഛേത്രി,ക്രിക്കറ്റ് താരം മിതാലി രാജ്,ലവ്ലിന ബോര്‍ഹോഗെയ്ന്‍ (ബോക്സിങ്), ര വികുമാര്‍( ഗുസ്തി),മന്‍പ്രീത് സിങ് എന്നിവര്‍ക്കും ടോക്യോ പാരാലിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ അവ നി ലേഖര,മനീഷ് നല്‍വാള്‍,കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്,സുമിത് ആന്റിലിന്‍ എന്നിവരും ഖേല്‍ രത്നക്ക് അര്‍ഹരായി. ഈ മാസം 13ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ഖേല്‍രത്ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി ആര്‍ ശ്രീജേഷ്. 2002- 2003 വര്‍ഷത്തില്‍ ഓട്ടക്കാരി കെ എം ബീനാമോളാണ് പുരസ്‌കാരം ആദ്യമായി കേരളത്തിലെത്തി ച്ചത്. അടുത്തവര്‍ഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജും ഈ പുരസ്‌കാരത്തിന് അര്‍ഹയായി.