മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഭീകര സംഘട നകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറിയെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറിയെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വിദ്യാഭ്യാസ മുള്ളവരെ പോലും വര്‍ഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബ ന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്‌റ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേ ക അഭിമുഖത്തിലാണ് സംസ്ഥാനത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഡി.ജി.പി നടത്തിയത്.
അതേസമയം കേരള പൊലീസ് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട മാവോയിസ്റ്റ് വോട്ടയില്‍ ഖേദ മില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ തുറന്നടിച്ചു. മാവോയിസ്റ്റുക ള്‍ക്ക് നിരുപാധികം കീഴടങ്ങാന്‍ അവസ രം നല്‍കിയിരുന്നുവെന്ന് പറഞ്ഞ ബെഹ്‌റ സംരക്ഷിത വനത്തില്‍ യൂണിഫോമിട്ട് വരുന്നവര്‍ നിര പരാധികളല്ലെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി നേരിടാനായി ഹെലികോപ്റ്റര്‍ ഉപ യോഗിക്കുന്നതിനെയും അദ്ദേഹം ന്യായീ കരിച്ചു. രാജ്യസുരക്ഷയ്ക്കാണോ ചിലവിനാണോ പ്രാധ്യ മെന്നും അദ്ദേഹം ചോദിക്കുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സ്വര്‍ണക്കടത്ത് തടയാന്‍ മഹാരാഷ്ട്ര മാതൃകയില്‍ നിയമം കൊണ്ടുവരണം. കഴിഞ്ഞ അഞ്ച് വര്‍ഷ ത്തെ പൊലീസിന്റെ പ്രവര്‍ത്തനം സ്വയം വിലയിരുത്തുന്നില്ല. ജനം വിലയിരുത്തട്ടെ. കോവിഡ് പ്ര തിരോധത്തില്‍ പൊലീസിന്റെ സേവനം താരതമ്യമം ഇല്ലാത്തതാണ് എറെ സന്തോഷ ത്തോ ടെയും സംതൃപ്തിയോടെയുമാണ്, കേരളാ പൊലീസ് രാജ്യത്തെ തന്നെ മികച്ച സേനകളില്‍ ഒന്നാണെന്നും ബെഹ്‌റ പറഞ്ഞു











