മികച്ച വിവര്‍ത്തനത്തിനുള്ള കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം സു ധാകരന്‍ രാമന്തളിക്ക്. കന്നഡയില്‍ നിന്ന് മറ്റു ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്ത നം ചെയ്ത മികച്ച കൃതിക്കുള്ള പുരസ്‌കാരം അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ ത്തനം ചെയ്ത ശിവന്റെ കടുന്തുടി എന്ന നോവലിന് ലഭിച്ചു
ബെംഗളൂരു : കര്‍ണാടക സാഹിത്യ അക്കാദമിയുടെ വിവര്‍ത്തന സാഹിത്യ ത്തി നുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം നിരവധി കന്നഡ സാഹിത്യ കൃതികള്‍ വിവര്‍ ത്തനം ചെയ്തിട്ടുള്ള മലയാളി സാഹിത്യകാരന്‍ സുധാകരന്‍ രാമന്തളിക്ക്. ജ്ഞാന പീഠം ജേതാവ് ചന്ദ്രശേഖര കമ്പാറിന്റെ ‘ശിവന ഡംഗുര’ എന്ന നോവല്‍ ശിവന്റെ കടുന്തുടി എന്ന പേരില്‍ വിവര്‍ത്തനത്തിനാണ് പുരസ്‌കാരം.
കര്‍ണാടക സാഹിത്യ അക്കാദമി മലയാള പരിഭാഷക്ക് നല്‍കുന്ന പ്രഥമ പുരസ്‌ക്കാരമാണിത്. കന്നഡയി ല്‍ നിന്നും 24 ഭാരതീയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ കൃതികള്‍ക്കാണ് അക്കാദമി പുരസ്‌കാരങ്ങ ള്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞവര്‍ഷം മികച്ച വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം സുധാകരന്‍ രാമ ന്തളിക്ക് ലഭിച്ചിരുന്നു. ചന്ദ്രശേഖര കമ്പാറുടെ ശിഖരസൂര്യ എന്ന നോവല്‍ ശിഖര സൂര്യന്‍ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം നടത്തിയതിനായിരുന്നു പുരസ്‌കാരം. ഇതേ കൃതിയുടെ പരിഭാഷക്ക് മ ഹാകവി പി കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്റെ തേജസ്വിനി പുരസ്‌കാരവും ലഭിച്ചിരുന്നു.
യു ആര്‍ അനന്തമൂര്‍ത്തിയുടെ ദിവ്യം, എസ് എല്‍ ഭൈരപ്പയുടെ പര്‍വം, അതിക്രമണം എന്നിവ അടക്കം 27 രചനകള്‍ കന്നഡയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അരങ്ങൊഴിയുന്ന അ ച്യുതന്‍ അടക്കം മൂന്ന് മലയാള നോവലുകളും രണ്ട് കഥാസമാഹാരങ്ങളും രചിച്ച സുധാകരന്‍ രാമന്തളി ക്ക് പൂര്‍ണ ഉറൂബ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കന്നഡ കവിയായ കുമാര വ്യാസന്റെ മഹാഭാരതം മലയാ ളത്തിലാക്കാനുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം.
ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ സുധാകരന്‍ രാമന്തളി പയ്യന്നൂര്‍ രാമന്തളി സ്വദേശിയും മുന്‍ എച്ച് എ എല്‍ ഉദ്യോഗസ്ഥനുമാണ്. ബെംഗളൂരു കനകദാസ സ്റ്റഡീസ് റിസര്‍ച്ച് സെന്ററിലും ഇംഗ്ലീഷ് റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിരവധി പ്രോജക്ടുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെംഗളൂരു കൈരളി കലാ സമിതിയുടെയും കൈരളി നിലയം വിദ്യാലയങ്ങളുടെയും അധ്യക്ഷനാണ്. ഭാര്യ രുഗ്മിണി, മക്കള്‍: സതീ ഷ്, സന്തോഷ്, സവിത.
‘ശിവന്റെ കടുന്തുടി’ പുതിയ ദര്‍ശനം പ്രസരിപ്പിക്കുന്ന നോവല്‍
ഭാരതീയ ഗ്രാമങ്ങളിലെ സമകാലിക ജീവിതത്തിന്റെ വ്യാകുലതകളെ നേര്‍ ക്കുനേരെ ചിത്രീകരിക്കുന്ന നോവല്‍. വാസ്തവികതയില്‍നിന്ന് മിത്തുകളിലേ ക്കും തിരിച്ചും മാറി മാറി സഞ്ചരിക്കുന്ന കഥാപരിസ രമാണ് കമ്പാറിന്റേത്. ആദ്ധ്യാത്മികതയും ഹിംസയും കൂടിക്കലരുന്ന മാനവികതയുടെ നേര്‍ചി ത്ര ങ്ങളാണ് കമ്പാര്‍ ഈ നോവലില്‍ വരച്ചിടുന്നത്. കമ്പാറിനെ വായിക്കുമ്പോള്‍ ഇളങ്കോവടികള്‍, അച്ചിബെ, സോയങ്ക, മാര്‍ക്കെസ് തുടങ്ങിയവരോട് അദ്ദേഹ ത്തെ തുലനം ചെയ്യാന്‍ കൗതുകം തോന്നിപ്പോകും.
എന്നാല്‍ ഇവരില്‍നിന്നൊക്കെയും വ്യത്യസ്തനായ കമ്പാറിന് നമ്മുടെ നാടോടി പ്രപഞ്ചമാണ് മൂലപ്രേരണ. ഫോക്ലോറിന്റെ സര്‍ഗാത്മകതയില്‍ അദ്ദേഹ ത്തിന് അപാരമായ വിശ്വാസമുണ്ട്. ഈ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ ‘ശിവന്റെ കടുന്തുടി’ കേവലം ഒരു വിശിഷ്ട കൃതി മാത്രമല്ല, പുതിയ ദര്‍ശനം പ്രസരിപ്പിക്കുന്ന മഹത്തായ നോവലാണ്.