സര്‍വകലാശാലക്കായി വെട്ടം പഞ്ചായത്തിലെ ഭൂമി ഏറ്റെടുത്തതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്
കോഴിക്കോട്: തിരൂര്‍ മലയാളം സര്‍വകലാശാലക്കായി ഭൂമി ഏറ്റെടുത്തതില്‍ പാരിസ്ഥിതിക നിയമ ലംഘനവും അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ പ്രാഥമിക അന്വേഷ ണത്തിന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. സര്‍വകലാശാലക്കായി വെട്ടം പഞ്ചായത്തിലെ ഭൂമി ഏറ്റെടുത്തതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ ന ല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്.
മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ ജയകുമാര്‍, ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ അനില്‍ വള്ള ത്തോള്‍ അടക്കം എട്ടു ഉദ്യോഗസ്ഥരും ഭൂവുടമകളും അവര്‍ക്കുവേണ്ടി ഇടപെടല്‍ നടത്തിയ മറ്റു ചിലരുമടക്കം 17 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 27നകം കേസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷ ന്‍ വിഭാഗം മലപ്പുറം ഡിവൈ എസ്പിയോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമിയിടപാട് കേസില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ മോ എന്നതായിരുന്നു പ്രധാന നിയമ പ്രശനം. അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു വെങ്കി ലും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ കോടതി തന്നെ വില യിരുത്തുകയും പ്രാഥമിക അന്വേഷണത്തിന് അനുമതിയുടെ ആവശ്യമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. സുപ്രീം കോടതിയിലെ ലളിതാകു മാരി കേസിലെയും കേരള ഹൈക്കോടതിയിലെ തന്നെ മറ്റു ചില കേസുകളുടെയും വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തി ച്ചേര്‍ന്നതെന്നു വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.