പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയ മഹല്ല് ഖാസി ഉള്‍പ്പെടെയു ള്ളവര്‍ക്കെ തിരെ കരു വാരക്കുണ്ട് പൊലീസ് കേസെടുത്തു. ബാലവിവാഹനിരോധന നിയമപ്രകാര മാണ് കേസെടുത്തത്
മലപ്പുറം: കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുടെ വിദ്യാര്‍ഥിനിയുടെ വിവാ ഹം നടത്തിയവര്‍ക്കെതിരെ കേസ്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയ മഹല്ല് ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു.
പെണ്‍കുട്ടിയുടെ രക്ഷിതാവ്, വരന്‍,മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള വര്‍ ക്കെതിരെയാണ് കേസ്. ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
ഇന്നലെയാണ് വിവാഹം നടന്നത്. കല്യാണം സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത ത്. അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.











