കാഞ്ഞാറിനു സമീപം മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരി ച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ഷാബു (23) എന്നിവരാണ് മരിച്ചത്
തൊടുപുഴ: കാഞ്ഞാറിനു സമീപം മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ഷാബു (23) എന്നിവ രാണ് മരിച്ചത്. വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.
നാലു കൂട്ടുകാര്‍ ചേര്‍ന്ന് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് തൊടുപുഴയില്‍ എത്തി യത്. തിരികെ മടങ്ങുംവഴി കാലു കഴുകാന്‍ കാഞ്ഞാര്‍ ടൗണിനു സമീ പം പാലത്തിനു താഴെ ഡാമില്‍ ഇറങ്ങുകയായിരുന്നു. ഒരാള്‍ കാലുതെറ്റിവീണതിനെത്തുര്‍ന്ന് അയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനി ടെയാണ് രണ്ടാമത്തെയാളും മുങ്ങിപ്പോയതെന്നാണ് വിവരം. ഫിര്‍ദോസ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ് ഐയുടെ മകനാണ്.