വടക്കഞ്ചേരി അപകടത്തില്‍ മരിച്ച അധ്യാപകന്റെയും വിദ്യാര്‍ത്ഥികളുടെയും മൃതദേ ഹങ്ങള്‍ എറണാകുളത്തെ സ്‌കൂളില്‍ എത്തിക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേ ലിയസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ടോടെ പൊതുദര്‍ ശനത്തിന് വെക്കും
കൊച്ചി : വടക്കഞ്ചേരി അപകടത്തില്‍ മരിച്ച അധ്യാപകന്റെയും വിദ്യാര്‍ത്ഥികളുടെയും മൃതദേഹ ങ്ങള്‍ എറണാകുളത്തെ സ്‌കൂളില്‍ എത്തിക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയസ് വിദ്യാനി കേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ടോടെ
പൊതുദ ര്‍ശന ത്തിന് വെക്കും. സ്‌കൂളിലെ അഞ്ച് വിദ്യാ ര്‍ഥികളും ഒരു അധ്യാപകനുമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരി ല്‍ മൂന്നുപേര്‍ പത്താം ക്ലാസും രണ്ടു പേര്‍ പ്ലസ്ടു വിദ്യാ ര്‍ത്ഥികളുമാണ്. കെഎസ്ആര്‍ടിസിയാത്രക്കാരായ മൂ ന്നു പേരും മരിച്ചു.
മുളന്തുരുത്തി പൈങ്ങാരപ്പിള്ളി സ്വദേശി ദിയ രാജേഷ് (15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി സ്വദേശി ക്രിസ് വിന്റര്‍ ബോണ്‍ തോമസ് (15), തിരുവാണിയൂര്‍ ചെമ്മനാട് സ്വദേ ശി എല്‍ന ജോസ് (15) എന്നീ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും, ഉദയംപേരൂര്‍ വലിയകുളം സ്വദേശി അഞ്ജന അജിത്ത് (17), മുളന്തുരുത്തി ആരക്കുന്നം
സ്വദേശി ഇമ്മാനുവ ല്‍ സി എസ് (17) എന്നീ പ്ലസ്ടു വിദ്യാ ര്‍ത്ഥികളുമാണ് മരിച്ചത്. സ്‌കൂളിലെ കായിക അധ്യാപ കന്‍ മുളന്തുരുത്തി ഇഞ്ചിമല സ്വദേശി വിഷ്ണു കെ വി(33) യും മരിച്ചു. ദീപു (24),അനൂപ് (24), രോഹിത് (24) എന്നി വരാണ് മരിച്ച കെഎസ്ആര്‍ടിസി യാത്രക്കാര്‍.
പാലക്കാട് ജില്ലാ ആശുപത്രിയിലും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം. ജില്ലാ ആശുപത്രിയിലെ മൂന്ന് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ആംബുലന്‍സില്‍ ആലത്തൂരിലെത്തിക്കും.ആംബുലന്‍സുകള്‍ക്ക് വേഗത്തില്‍ എറണാകുളത്ത് എത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കും. ഇന്നലെ രാത്രി 11.30ഓടെയാണ് തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വ ടക്കഞ്ചേരിക്ക് സമീപം അപകടമുണ്ടായത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് നിയ ന്ത്രണംവിട്ട് കെ എസ് ആര്‍ ടി സി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ്.