24 മണിക്കൂറിനിടെ 3,60,960 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,293 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആദ്യമായാണ് പ്രതിദിന മരണം 3000 കടക്കുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും ഇന്നത്തേത് പുതിയ റെക്കോഡാണ്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കടുത്ത പ്രതിസന്ധിയിലായി രാജ്യം. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും വന്‍ വര്‍ധനവാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,293 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആദ്യമായാണ് പ്രതിദിന മരണം 3000 കടക്കുന്നത്.
ലോകത്തിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനവാണ് ഇന്ത്യയില്‍ രേഖപ്പെ ടുത്തികൊണ്ടിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 1.79 കോടിയായി. ഓക്സിജന്റെ അഭാവവും ഇന്ത്യന്‍ ആരോഗ്യമേഖലയെ മറ്റൊരു ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്.
തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ വര്‍ദ്ധനവ് മൂന്ന് ലക്ഷത്തിന് മുകളില്‍ രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. അതുകഴിഞ്ഞാല്‍ കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്. ഡല്‍ഹി എന്നീ സംസ്ഥാനങ്ങ ളാണ്.
കേരളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗികളുടെ എണ്ണം ആദ്യമായി മുപ്പതിനായിരം കടന്നു. കഴിഞ്ഞ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് 255 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.