തുടക്കത്തില്‍ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. പൂങ്കുഴലിയുടെ കീഴില്‍ നീതിപൂ ര്‍വമായ അന്വേഷണം നടക്കു മെന്ന് പ്രതീക്ഷയില്ലെ ന്നും പരാതിയില്‍ പറയുന്നു
തൃശ്ശൂര്‍: കായിക താരം മയൂഖ ജോണി ആരോപണങ്ങള്‍ ഉന്നയിച്ച ബലാത്സംഗ കേസില്‍ പീഡന ത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നല്‍കി. തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കു ഴലി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
തുടക്കത്തില്‍ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. പൂങ്കുഴലിയുടെ കീഴില്‍ നീതിപൂ ര്‍വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെ ന്നും പരാതിയില്‍ പറയുന്നു. ആളൂര്‍ സി ഐക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇരുവ ര്‍ക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസന്വേഷണം പുരോ ഗമിക്കുകയാണ്. പ്രതി ജോണ്‍സന്‍ ഒളിവിലാ ണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിയുടെ വീട്ടിലെത്തിയ സംഘം വീട്ടുകാരുടെ മൊഴിയെടുത്തു.