വെറ്ററിനറി ആശുപത്രിയിലെ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് കരടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്
തിരുവനന്തപുരം : മയക്കുവെടിയേറ്റ് കിണറില്‍ മുങ്ങിപ്പോയ കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ ര ക്ഷിക്കാനായില്ല. ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണ കരടിയെ യാണ് പുറത്തെത്തിച്ചത്. കരടിയെ പരിശോധനക്ക് വേണ്ടി വനം വകുപ്പ് കൊണ്ടുപോയി. വെറ്ററിനറി ആശുപത്രിയിലെ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ച ത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് കരടിയെ കിണ റ്റില്‍ നിന്ന് പുറത്തെടുത്തത്.
മയക്കുവെടിയേറ്റ കരടി അല്പസമയത്തിനകം വെള്ളത്തില്‍ മുങ്ങിപ്പോയി. വനം വകുപ്പ് വിരിച്ച വലയുടെ വശങ്ങളിലൂടെയാണ് കരടി വെള്ളത്തില്‍ വീണത്. ഒരു മണിക്കൂറിലധികമായി കരടി വെള്ളത്തിന്റെ അ ടിയിലായിരുന്നു. അര്‍ധ രാത്രിയോടെ കിണറില്‍ വീണ കരടി കിണറിന്റെ വശങ്ങളില്‍ പിടിച്ച് നില്‍ക്കുക യായിരുന്നു. ദീര്‍ഘ നേരം ഇങ്ങനെ ഇരുന്നതിനാല്‍ കരടിക്ക് നല്ല ആരോഗ്യമുണ്ടെന്ന നിഗമനത്തിലായി രുന്നു മയക്കുവെടി വെക്കുന്നതിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം മൃഗശാലയിലെ ഡോ. ജേക്കബ് അലക്‌സാണ്ടര്‍ ആണ് കരടിയെ മയക്കുവെടി വെച്ചത്. രണ്ട് തവണ വെടിവെച്ചു.
വെള്ളത്തില്‍ മുങ്ങിയ കരടിയെ രക്ഷിക്കാന്‍ വനംവകുപ്പ് ജീവനക്കാര്‍ കിണറില്‍ ഇറങ്ങി ശ്രമിച്ചെങ്കിലും ഓക്‌സിജന്‍ ലഭ്യതക്കുറവും കരടിയുടെ ഉണര്‍ന്നാല്‍ ആക്രമണ സാധ്യതയും മുന്നില്‍കണ്ട് ഇവര്‍ കരക്ക് കയറി. തുടര്‍ന്ന് വെള്ളം വറ്റിച്ച് രക്ഷിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഇറങ്ങി കര ടിയെ വലയിലാക്കുക യായിരുന്നു. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണ ത്.
ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാര്‍ കണ്ടത്. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കൂട് പൊളിച്ച് ക രടി പിടിച്ചു. ബഹളം കേട്ട് ആളുകള്‍ എഴുന്നേല്‍ക്കുകയും ഈ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ കരടി കിണറ്റില്‍ വീഴുകയുമായിരുന്നു. കിണറിന് മുകളില്‍ വെച്ച ഇരുമ്പു വല സഹിതമാണ് കരടി താഴേക്ക് പ തിച്ചത്. പ്രദേശത്ത് കരടി യെ കണ്ടതില്‍ ആശങ്കയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വന്യമൃഗങ്ങളില്‍ ഏറെ അപകടകാരി കൂടിയാണ് കരടി.