നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് വിജ യരാഘവന്‍. നായക ന്‍, സഹനായകന്‍, പ്രതിനായകന്‍ തുടങ്ങിയ വേഷങ്ങളിലെ ല്ലാം അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുള്ള വിജ യ രാഘവന്‍ ഹാസ്യ വേഷങ്ങളിലും തി ളങ്ങിയിട്ടുണ്ട്
മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വിജയരാഘവന്‍. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എഫ് എം റേഡി യോ ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. ഏറ്റ വും ഇഷ്ടമുള്ള നടനാണ് മമ്മൂക്കയെന്നും അദ്ദേഹത്തിന്റെ അച്ഛനായി അഭിനയി ക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നുമായിരുന്നു വിജയരാഘവന്റെ വെളിപ്പെ ടുത്തല്‍.
‘വെനീസിലെ വ്യാപാരി എന്ന സിനിമയില്‍ വയസന്‍ വേഷത്തിലാണ് അഭിനയിച്ചത. ‘ഇയ്യാള്‍ക്കീ വയസ്സന്‍ വേഷം ചെയ്യാന്‍ ഇത്ര താല്‍പ്പര്യം, അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ’ എന്നാണ് മമ്മൂസ് അന്ന് പറ ഞ്ഞത്. മമ്മൂക്കയെ ഞാന്‍ മമ്മൂസ് എന്നാണ് വിളിക്കുന്നത്.’ വിജയരാഘവന്‍ വെളിപ്പെടുത്തി. തനിക്കതാ ണ് ഇഷ്ടമെന്ന് മമ്മൂട്ടി മറു പടി നല്‍കിയതായും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അന്നത് കേട്ട് മമ്മൂട്ടി ചി രിച്ചതിന്റെ ഓര്‍മ്മയും വിജയരാഘവന്‍ പങ്കുവച്ചു.
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് വിജയരാഘവന്‍. നായക ന്‍, സഹനായകന്‍, പ്രതിനായകന്‍ തുടങ്ങിയ വേഷങ്ങളിലെല്ലാം അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുള്ള വിജ യരാഘവന്‍ ഹാസ്യ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്.