അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടിയായി അക്രമ സംഭവ ങ്ങള്‍ സിബിഐ അന്വേഷത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പിന് ശേ ഷം നടന്ന അക്രമ സംഭവങ്ങള്‍ സിബിഐ അന്വേഷത്തിനാണ് ഹൈക്കോടതി ഉത്തരവ്. കേസ ന്വേഷണം സിബിഐക്ക് കൈമാറി കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്.
എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിര്‍ദേശം. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘ ത്തിന് രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തി ജൂ ലൈ 15ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബലാ ത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളില്‍ അന്വേഷണം സിബി്ഐയ്ക്ക് കൈ മാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തി ലാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.
50 പേജുള്ള മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമപാലനം ഉറപ്പാക്കുന്നതിന് പകരം ഭരിക്കുന്നവരുടെ കല്‍പ്പനകള്‍ നടപ്പാക്കു ന്നതാണ് കണ്ടത്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ അണികള്‍ ക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.