കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ.
കണ്ണൂര്‍ :കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് കണ്ണൂര്‍ സിറ്റി പൊ ലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ. കേസില്‍ പതി നൊന്നിലധികം പ്രതികള്‍ക്ക് പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത ഒരാളെ ഉടന്‍ അറസ്റ്റിലാകുമെന്നും സിറ്റി പൊ ലീസ് കമ്മിഷണര്‍ അറിയിച്ചു. കൊലപാതകവുമായ ബന്ധമുള്ളവരെ തിരിച്ചറി ഞ്ഞി ട്ടുണ്ട്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ ഷിനോസ് ആണ് കസ്റ്റഡിയിലുള്ളത്. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ആക്രമ ണമുണ്ടായ സ്ഥലം പരിശോധിച്ചശേഷം കമ്മിഷണര്‍ വ്യക്തമാക്കി.
കൂത്തുപറമ്പ് പുല്ലൂക്കര മുക്കില്‍ പീടികയില്‍ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂര്‍ (22) ആണ് വെട്ടേറ്റു മരിച്ചത്. വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരന്‍ മുഹ്‌സിന് ( 27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ലീഗ് ആരോപിച്ചു.മുഹ്‌സിന്‍ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്. മുഹ്‌സിനെ വലിച്ചിഴച്ച് വെട്ടുമ്പോള്‍ തടയാന്‍ ചെന്നപ്പോഴാണ് സഹോദരന്‍ മന്‍സൂറിന് വെട്ടേറ്റത്.അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മുഹ്‌സി ന്റെ മാതാവിനും അയല്‍പക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.