മന്‍സൂര്‍ വധക്കേസില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതിനു പിന്നാലെയാണു രണ്ടാം പ്രതി രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയില്‍. കോഴി ക്കോട് ചെക്യാട് അരൂണ്ടയിലെ സ്വകാര്യവ്യക്തി യുടെ പറമ്പിലാണ് മൃതദേഹം കണ്ടത്. മന്‍സൂര്‍ വധക്കേസില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതിനു പിന്നാലെ യാണു സംഭവം. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്. രതീഷി ന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം എത്തിയിരുന്നു.
അതേസമയം മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയെന്ന് പൊലസ് കണ്ടെത്തി. റിമാ ന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധി ച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക വിവര ങ്ങള്‍ കിട്ടിയത്.
പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി. പൊലീസിലെ സിപിഎം ക്രിമിനലുകള്‍ അന്വേഷണ സംഘത്തിലുണ്ടെന്ന് കെ.സുധാകരന്‍ എംപി ആരോപിച്ചു.