വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും പൂര്‍ണ്ണമായും വീടിന്റെ പിന്‍ഭാഗം കത്തിനശിച്ചു. ചൊക്ലി പൊലീസും ഫയര്‍ സര്‍വീസും സ്ഥലത്തെത്തിയാണ് തീയണച്ചത്
കണ്ണൂര്‍: പാനൂര്‍ പുല്ലൂക്കരയിലെ സുന്നി പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പത്താം പ്രതിയും സി.പി.എം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായ പി പി ജാബിറിന്റെ വീടിനാണ് തീവെച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസും ഫയര്‍ഫോഴ്സും വ്യക്തമാക്കി. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിന്റെ പിന്‍ഭാഗം കത്തിനശിച്ചു. ചൊക്ലി പോലീസും ഫയര്‍ സര്‍വീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.
ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്ര പ്രദേശമായതിനാല്‍ ലീഗുകാരാണ് തീയിട്ടതെന്ന് സി.പി.എം ആരോപിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയാണ് ജാബിര്‍. ജാബിറിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ജാബിറിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും ലീഗ് നേതൃത്വം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് അക്രമണം നടന്നത്. അതേസമയം ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായാണ് പൊലീസ് പറയുന്നത്.