മന്‍സൂറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയിലാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒരുമിച്ചു കൂടിയെന്ന് കരുതെന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മന്‍സൂറിനെ കൊലപ്പെ ടു ത്തുന്നതിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയിലാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ഇത് കൃത്യ ത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കൊല നടക്കു ന്നതിന്ഏതാണ്ട് 15 മിനിറ്റ് മുമ്പാണ് പ്രതികള്‍ ഒത്തുചേര്‍ന്നത്. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലര്‍ ഫോണില്‍ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പ്രതി ഷിനോസിന്റെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ ഷോട്ടുകളും പൊലിസിന് ലഭിച്ചു. ശ്രീരാഗ്, ജാബിര്‍ തുടങ്ങിയവര്‍ വിളിച്ചതായും ഫോണിലെ കോള്‍ലിസ്റ്റില്‍ വ്യക്തമാണ്. കൊലപാതകം നടന്ന ഉടനെ നാട്ടുകാരാണ് ഷിനോസിനെ പിടികൂടി പൊലീസിലേല്‍പ്പിക്കുന്നത്. ആ സമയത്ത് തന്നെ പിടിച്ചുവാങ്ങി നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവ ന്നിരിക്കു ന്നത്.