ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോ പിച്ച് മിനി ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പ്പമംഗലം സ്വദേശി ആനന്ദഭവ നത്തില്‍ സൂര ജിനെയാണ് അറസ്റ്റ് ചെയ്തത്
തൃശൂര്‍:ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് മിനി ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പ്പമംഗലം സ്വദേശി ആനന്ദഭവനത്തി ല്‍ സൂരജിനെയാണ് അറസ്റ്റ് ചെയ്തത്
ദേശീയപാതയില്‍ ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷന്റെ സര്‍വീസ് റോഡില്‍ വെച്ചായിരുന്നു സംഭവം. എറ ണാകുളത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് റോഡിലൂ ടെ പോയതായിരുന്നു മന്ത്രി. സിഗ്നല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ തുടരെ ഹോണ്‍ അടിച്ചിട്ടും മുന്നില്‍ കിടന്ന മിനിലോറി വഴി നല്‍കിയില്ല.
പുറത്തിറങ്ങിയ സൂരജ് തുടരെ ഹോണ്‍ മുഴക്കിയതിന് ക്ഷോഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോ ലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.