മന്ത്രി ജി.സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ യുവതിയെ അനുനയിപ്പിക്കാന്‍ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ ശ്രമം തുടങ്ങി. വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു
ആലപ്പുഴ: മന്ത്രി ജി.സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ യുവതിയെ അനുനയിപ്പിക്കാന്‍ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ ശ്രമം. വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവും മന്ത്രി ജി സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉച്ചയ്ക്കുശേഷമാണ് യോഗം.വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതി നല്‍കിയത്.
ലോക്കല്‍ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരി ഇന്നലെ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച സാഹചര്യത്തിലാണ് സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കം ശക്തമാക്കിയിരിക്കുന്നത്. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപി ക്കാനാണ് പരാതിക്കാരിയുടെ തീരുമാനം. കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനാണ് ഇവരുടെ തീരുമാനം.