തിരുവല്ല ബൈപാസില്‍ മന്ത്രി ജെ ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴരയോടെ ബൈപാസില്‍ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മന്ത്രിക്ക് പരിക്കില്ല
പത്തനംതിട്ട: മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വെ ച്ചാണ് അപകടം ഉണ്ടായത്. ഇടുക്കിയിലേക്ക് പോകുന്ന വഴി കാര്‍ മതിലില്‍ ഇടിച്ചാ ണ് അപകടം സംഭവി ച്ചത്. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര്‍വശത്ത് നിന്നും വന്ന മന്ത്രിയുടെ കാര്‍ അപകടം ഒഴിവാക്കാനായി വെട്ടിച്ചതോടെ, തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു.
രാവിലെ ഏഴരയോടെ ബൈപാസില്‍ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. മഴയെത്തുടര്‍ന്ന് റോ ഡില്‍ വെള്ളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ വാഹനത്തി ന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മന്ത്രിക്ക് പരിക്കില്ല. മന്ത്രി യുടെ കാറിന്റെ മുന്‍വശത്ത് കേടുപാടു ണ്ടായി ട്ടുണ്ട്. ഉടന്‍ തന്നെ മന്ത്രിയെ തിരുവല്ല ഗസ്റ്റ്ഹൗസിലേക്ക് മാറ്റുകയും ചെയ്തു.