യുവതിയുടെ പീഡന പരാതി ഒതുക്കി തീര്‍ക്കണമെന്നാവശ്യപ്പെട്ട മന്ത്രിയുടെ രാജിക്കായി നിയമസഭയിലും പുറത്തും പ്രതിഷേധം കത്തുകയാണ്
തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശ ക്ത മായി. യുവതിയുടെ പീഡന പരാതി ഒതുക്കി തീര്‍ക്കണമെന്നാവശ്യപ്പെട്ട മന്ത്രിയുടെ രാജിക്കായി നി യമസഭയിലും പുറത്തും പ്രതിഷേധം കത്തുകയാണ്. സഭ ആരംഭിച്ചതോടെ നിയമസഭക്കുള്ളിലേ ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പരാതി ഒതുക്കിതീര്‍ക്കണമെന്നാവശ്യപ്പെട്ട മന്ത്രിയുടെ രാജിക്കായി നിയമസഭയില്‍ യുഡിഎഫ് പ്ര തിഷേധിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്ര തിപക്ഷം ഇറങ്ങിപ്പോയി.
ഉച്ചയോടെ വീണ്ടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തി. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്ര മം നടന്നതോടെ പൊലീസ് നാല് തവണ ജല പീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പൂ വന്‍ കോഴിയുമായായായിരുന്നു പ്രതിഷേധം.
അതിനിടെ മന്ത്രി ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് കുണ്ടറയിലെ യുവതി അറി യിച്ചു. സ്വമേധയാ ആണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നതെന്ന് വ്യക്തമാക്കിയ അവര്‍ ബിജെപിയു ടെ പിന്തുണ തനിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രിക്കെതിരായ പരാതിയില്‍ നിന്നും പിന്മാറില്ല. പ്ര തിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി വിമര്‍ശിച്ചു.