ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞതെ ന്നും മന്ത്രിയുടേത് കഴുത കണ്ണീരെന്നുമായിരുന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃ ഷ്ണന്റെ അധിക്ഷേപം
തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ വീട്ടിലെ ത്തി കരഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് കോണ്‍ ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാ കൃഷ്ണന്‍ എംഎല്‍എ. ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞ തെന്നും മന്ത്രിയുടേത് കഴുത കണ്ണീരെന്നുമായിരുന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധി ക്ഷേപം.
കേസിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട്, വന്ദനയുടെ അച്ഛന്റെയും അമ്മ യുടേയും മുന്നില്‍ വന്നു കരഞ്ഞു കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
വന്ദന ദാസിന്റെ മാതാപിതാക്കളെ വീണാ ജോര്‍ജ് കെട്ടിപ്പിടിച്ചു കരഞ്ഞത് നാണമില്ലാത്ത പ്രവൃത്തിയാ യിപ്പോയെന്നാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചത്. വന്ദനയുടെ കൊലപാ തകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ് പി ഓഫീസിലേക്ക് നട ത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് കോണ്‍?ഗ്രസ് നേതാക്കള്‍ മന്ത്രിയെ അധിക്ഷേപിച്ചത്.
ഡോ. വന്ദനദാസിന്റെ കൊലപാതകം പൊലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയാണ്. ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും കിട്ടിയില്ല.വാതില്‍ അടച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഈ വിഷയത്തിലും മൗനം തുടരുന്നു. എന്തു വന്നാലും മിണ്ടാതിരിക്കല്‍ മുഖ്യമ ന്ത്രിയുടെ സ്ഥിരം പരിപാടിയാണ്. എന്താണ് മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെ ന്നും വിഡി സതീശന്‍ ചോദിച്ചു.












