സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ആദ്യം തീരുമാനമാകും. അതിനുശേം സിപിഐ ഉള്‍പ്പെടെ ഘടകക്ഷികളുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കുക
തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമാകും. രാവിലെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് യോ ഗം ചേരും. സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ആദ്യം തീരുമാനമാകും. അതിനുശേം സിപിഐ ഉള്‍പ്പെടെ ഘടകക്ഷികളുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കുക.
വ്യവസായം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകള്‍ ആര് കൈകാര്യം ചെയ്യുമെന്നത് പ്രധാനമാണ്. ധനമന്ത്രിയായി കെ.എന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി രാജിവ്, തദ്ദേശം എംവി ഗോവിന്ദന്‍, വിദ്യാഭ്യാസ ആര്‍ ബിന്ദു, ആരോഗ്യം വീണ ജോര്‍ജ് എന്നിങ്ങനെയാണ് സാധ്യതകള്‍. കെ രാധാകൃഷ്ണന് പൊതുമരാമത്തി നൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പും പരിഗണനയിലുണ്ട്. വിഎന്‍ വാസവന് എക്സൈസ് നല്‍കിയേക്കും. വി ശിവന്‍കുട്ടി സഹകരണം, ദേവസ്വം, വൈദ്യതി. സജി ചെറിയാന്‍ വൈദ്യുതി, മുഹമ്മദ് റിയാസിന് യുവജനക്ഷേമം, ടൂറിസം. വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമം.
വനം വകുപ്പ് സിപിഐ വിട്ടു കൊടുത്തിട്ടുണ്ട്. പകരം ചെറിയ ചില വകുപ്പുകള്‍ സിപിഐക്ക് കൊ ടുക്കേണ്ടതുണ്ട്. കെ രാജന് റവന്യൂവും, പി പ്രസാദിന് കൃഷിയും, ജി ആര്‍ അനിലിന് ഭക്ഷ്യവും നല്‍ കാനാണ് ആലോചന. ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികനവും ലീഗല്‍ മെട്രോള ജിയും നല്‍കും.
കേരള കോണ്‍ഗ്രസ് എമ്മിന് ഏത് വകുപ്പ് കൊടുക്കുമെന്നതും എല്ലാവരും ഉറ്റ് നോക്കുന്നതാണ്. ഒരു മന്ത്രി സ്ഥാനം മാത്രമായതിനാല്‍ സുപ്രധാന വകുപ്പാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ജലവിഭവ വകുപ്പ് ലഭിക്കാനാണ് സാധ്യത.ഒറ്റ മന്ത്രിമാരുള്ള പാര്‍ട്ടികളും നല്ല പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ഏതൊക്കെ വകുപ്പുകള്‍ എന്നതും ശ്രദ്ധേയമാണ്. സിപിഎം തീരുമാനതിനുശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാര്‍ട്ടി അവസാന തീരുമാനത്തിലെത്തുക.