ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരി വാള്‍. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്നിനെ ഇ ഡി അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകമാണ് കെജരിവാളിന്റെ പ്രതികരണം.
ന്യൂഡല്‍ഹി : ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആരോഗ്യ മ ന്ത്രി സത്യേന്ദ്ര ജെയ്നിനെ ഇ ഡി അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകമാണ് കെജരിവാളിന്റെ പ്രതിക രണം.തന്റെ മന്ത്രിസഭയിലെ എല്ലാവ രെയും ജയിലില്‍ അടക്കമണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ ദിയോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അഴിമതി കുറ്റം ചുമത്തി സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ കോപ്പുകൂട്ടുന്നതാ യി വിശ്വസനീയ സ്രോതസുകളില്‍ നിന്ന് വിവരം ലഭിച്ചതായി കെജിവാള്‍ പറഞ്ഞു. അദ്ദേഹത്തി നെതിരെ വ്യാജ കേസുകള്‍ ചമയ്ക്കാന്‍ എല്ലാ ഏജന്‍സികള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യട്ടെ. എ ല്ലാവരെയും കുറിച്ച് അന്വേഷിക്കുകയും റെയ്ഡ് നടത്തുകയും ചെയ്യട്ടെ. അപ്പോള്‍ ഞങ്ങള്‍ക്ക് ജോലിയിലേക്ക് തിരികെ വരാന്‍ സാധിക്കുമല്ലോ. കാരണം രാഷ്ട്രീയത്തെ കു റിച്ച് ഞങ്ങള്‍ക്ക് ആലോചിക്കേണ്ടതില്ല. ജോലി ചെയ്യാന്‍ മാത്രമാണ് തങ്ങള്‍ക്ക് ആഗ്രഹമെന്നും കെജരിവാള്‍ പറഞ്ഞു.
ഡല്‍ഹിയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പിതാവാണ് സിസോദിയ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹമെന്ന് കെജരിവാള്‍ വിശേഷിപ്പിച്ചു. ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും പ്രതീക്ഷ നല്‍കിയ ആളാണ് അദ്ദേഹം. സിസോദിയ അഴിമതിക്കാര നാണോയെന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പറയട്ടെ- കെജരിവാള്‍ പറഞ്ഞു.












