മധു വധക്കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മുനീര്‍ ഒ ഴികെയുള്ള പ്രതികള്‍ക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈന് ഏഴ് വഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലെ ശി ക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും ശിക്ഷാ വിധിയില്‍ പറയുന്നു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മുനീര്‍ ഒഴികെയുള്ള പ്രതികള്‍ക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈന് ഏഴ് വഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെ ന്നും ശിക്ഷാ വിധിയില്‍ പ റയുന്നു. മണ്ണാര്‍ക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്.
മധു വധക്കേസില്‍ 14 പേര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം തെളിഞ്ഞതായി കോടതി ക ണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈന്‍ മേച്ചേരിയില്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസു ദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉ ബൈദ്, ഒമ്പതാം പ്രതി നജീബ്, പ ത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നി വരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടിരുന്നു. നാലാം പ്രതി അനീഷ് പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നി വരെയാണ് വെറുതെ വിട്ടത്.
പ്രതികള്‍ക്കെതിരെ അന്യായമായ സംഘം ചേരല്‍, പട്ടികവര്‍ഗ അതിക്രമം, പരിക്കേല്‍പ്പിക്കല്‍ തുടങ്ങി യ കുറ്റങ്ങളും തെളിഞ്ഞിരുന്നു. പൂര്‍ത്തിയാക്കിയ കേസില്‍ വിധി പറ യാനായി മൂന്നു തവണ നീട്ടിയ ശേ ഷമാണ് ഇന്ന് വിധി പറയാനായി പരിഗണിച്ചത്. വിധി വരുന്ന സാഹചര്യത്തില്‍ കനത്ത പൊലീസ് സന്നാ ഹമാണ് കോടതി പരിസരത്ത് ഉണ്ടായിരുന്നത്. മധുവിന്റെ അമ്മയ്ക്കും സഹോദരിക്കും പൊലീസ് സംരക്ഷ ണം ഏര്‍പ്പെടുത്തിയിരുന്നു.
2018 ഫെബ്രുവരി 22നാണ് മുപ്പതുകാരനായ മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം പിടികൂടി അട്ടപ്പാടിയിലെ മുക്കാലിയില്‍ എത്തിച്ച് മധുവിനെ മര്‍ദ്ദിച്ചത്. തുട ര്‍ന്ന് പോലീസ് എത്തി മധുവിനെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേ ക്കും മരിച്ചിരുന്നു. പ്രതികളുടെ ആക്രമണത്തിലേറ്റ പരിക്കാണ് മധുവിന്റെ മരണ കാരണം എന്നാണ് പ്രോ സിക്യൂഷന്‍ കേസ്. മധുവിനെ പിടികൂടി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തെളിവായി ഈ ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാ ക്കിയിരുന്നു.
സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങാത്തതില്‍ മധുവിന്റെ അമ്മ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് അഭിഭാഷകര്‍ക്ക് ചുമതല നല്‍കിയെങ്കിലും അവര്‍ കേസ് ഏ റ്റെടുത്തില്ല. തുടര്‍ന്ന് സി രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് മേനോനെ അഡീഷണല്‍ പ്രോസിക്യൂ ട്ടറായും നിയമിച്ച ശേഷമാണ് വിചാരണ തുടങ്ങാനായത്.