അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി അടുത്ത മാസം നാലിന്. ഏപ്രില്‍ നാലിന് വിധി പ്രഖ്യാപനം നടത്തു മെന്ന് മണ്ണാര്‍ക്കാട് എസ്‌സി-എസ് ടി കോടതി അറിയിച്ചു. 11 മാസത്തെ സാക്ഷി വി സ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി അടുത്ത മാസം നാലിന്. ഏപ്രില്‍ നാലിന് വിധി പ്രഖ്യാപനം നടത്തുമെന്ന് മണ്ണാര്‍ക്കാട് എസ്‌സി-എ സ് ടി കോടതി അറിയിച്ചു. 11 മാസത്തെ സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
നിരവധി തകിടം മറിച്ചിലുകള്‍ക്കാണ് കേസ് സാക്ഷ്യം വഹിച്ചത്. പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണാ കോടതി റദ്ദാക്കിയ അസാധാരണ നടപടിയു ണ്ടായി. കൂറുമാറിയ സാക്ഷി കക്കി മൂപ്പന്‍ പിന്നീട് കുറ്റബോധത്താല്‍ മൊഴി മാറ്റുന്നതും കണ്ടു. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതി ജാമ്യ വ്യവസ്ഥ 12 പ്രതി കള്‍ ലംഘിച്ചതായി പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കാനായി. വിചാരണാ കോടതി ജാമ്യം റദ്ദാക്കിയ ഒരാള്‍ക്ക് മാത്രമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പോലീസ് കസ്റ്റഡിയിലി രിക്കെ ഒരാള്‍ മരിച്ചാല്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണ റിപോര്‍ട്ട് എങ്ങനെ വിചാരണ വേളയില്‍ പ്രസക്തമാകുമെന്നതിനും മധു കേസ് സാ ക്ഷിയായി.
2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് മധുവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയത്. മുക്കാലി, ആനമൂളി, കള്ളമൂല പ്രദേശത്തു ള്ള 16 പേരാണ് കേസിലെ പ്രതികള്‍. കേ സില്‍ നൂറ്റി ഇരുപത്തി എഴ് സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ നൂറ്റി ഒന്നുപേരെ വിസ്തരിച്ചു. എഴുപ ത്തി ആറുപേര്‍ പ്രോസി ക്യൂഷന് അനുകൂല മൊഴിനല്‍കി. ഇരുപത്തി നാലുപേര്‍ കൂറുമാറി. രണ്ടുപേര്‍ മരിച്ചു.ഇരുപത്തി നാലുപേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.
2022 ഏപ്രില്‍ 28നാണ് മണ്ണാര്‍ക്കാട് എസ്സിഎസ്ടി പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭി ക്കുന്നത്. വിചാരണയുടെ തുടക്കത്തില്‍ 122 സാക്ഷികളാണ് ഉണ്ടാ യിരുന്നത്. പിന്നീട് വിചാരണക്കിടയില്‍ അഞ്ച് സാക്ഷികള്‍ കൂടി ചേരുകയായിരുന്നു. കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് കേസി ല്‍ നിന്ന് പിന്മാറിയത്. 2022 ഫെബ്രുവരി 18നാണ് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനും അ ഡീഷനല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനും ഹാജരായത്. സാക്ഷി വിസ്താരം തുടരു ന്നതിനിടെ സാ ക്ഷികള്‍ നിരന്തരം കൂറുമാറിയതോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ മാതാവ് മല്ലി ആവശ്യപ്പെടുകയായിരുന്നു.