അതതു മദ്രസ മാനേജുമെന്റുകളാണ് അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നത്. മദ്രസ അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നതിനു ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: മദ്രസ അധ്യാപകര്‍ക്കു പൊതുഖജനാവില്‍ നിന്നാണു ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്രസ അധ്യാപക ര്‍ക്കു ശമ്പളവും അലവന്‍സുകളും നല്‍കുന്നതു സര്‍ക്കാരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയിലെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സമൂഹിക മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതതു മദ്രസ മാനേജുമെന്റുകളാണ് അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നത്. മദ്രസ അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നതിനു ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറ ഞ്ഞു.
മദ്രസ അധ്യാപകര്‍ക്കു സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുവെന്ന തരത്തില്‍ സംഘപരിവാര്‍ വലിയ രീ തിയില്‍ പ്രചരണം നടത്തിയിരുന്നു. അതേസമയം ഇത് തെറ്റാണെന്നു തെളിയിക്കുന്ന വിവരാവ കാശ രേഖയും പുറത്തുവന്നിരുന്നു.