സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടി ല്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ഇതെകുറിച്ചുള്ള കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു
കണ്ണൂര്‍: സംസ്ഥാനത്ത് ലോക്ഡൗണില്‍ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ മാത്രമായി തുറക്കാനാകില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. എല്ലാം തുറക്കുമ്പോള്‍ മദ്യവില്‍പ്പന ശാലകളും തുറ ക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
നിലവില്‍ കള്ളുഷാപ്പുകളില്‍ നിന്ന് കള്ള് പാര്‍സലായി നല്‍കുന്നുണ്ട്. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാര്‍സല്‍ നല്‍കാന്‍ തീരുമാനിച്ചത്. മദ്യകടത്ത് തടയാന്‍ കര്‍ശന നടപടി എക്‌സൈസ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.
കശുമാങ്ങയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ പല നൂലാമാലകള്‍ ഉണ്ട്. കൂടു തല്‍ പരിശോധന നടത്തിയേ ഇതെല്ലാം നടപ്പാക്കാനാവുകയുള്ളു. എന്നാല്‍ കശുവണ്ടി കര്‍ഷകരെ സഹായിക്കാന്‍ പറ്റുന്ന ഈ പദ്ധതി ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നീരക്ക് വേണ്ട പോലെ മാര്‍ക്കറ്റ് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.












