മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളും അറസ്റ്റില്‍. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് പ്രതികളെല്ലാം അറസ്റ്റിലായത്
തൃശൂര്‍: മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളും അറസ്റ്റില്‍. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് പ്രതികളെല്ലാം അറസ്റ്റിലായത്. കാക്കത്തുരുത്തി സ്വദേ ശി ജിജീഷ്, കാട്ടൂര്‍ സ്വദേശി കണ്ണംമ്പുള്ളി സജീവന്‍, ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശി കുഴിക്കണ്ട ത്തില്‍ ഷെരീഫ്, എടതിരിഞ്ഞി സ്വദേശി ബിജു , ജവഹര്‍ കോളനിയില്‍ പയ്യപ്പിള്ളി സലീഷ് എന്നി വരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യാപനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് കൂത്തുപാലയ്ക്കല്‍ വീട്ടില്‍ മോഹനന്റെ മകന്‍ ശ രത്ത് കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. സാമ്പത്തിക തര്‍ക്ക മാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. കേസിലെ രണ്ടാം പ്രതിയും നിരവധി കേസു കളിലെ പ്രതിയുമായ സജീവനും കൊല്ലപ്പെട്ട ശരത്തും തമ്മില്‍ വസ്തു ഇടപാടിനെ തുടര്‍ന്ന് സാമ്പ ത്തിക തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ശരത്തിന്റെ വീടും സ്ഥലവും സജീവന്‍ കുറച്ചു നാള്‍ മുന്‍പ് വാങ്ങിയിരുന്നു. ഇതില്‍ ചെറിയ തുക മാത്രമാണ് സജീവന്‍ നല്‍കിയിരുന്നത്. പലവട്ടം പണം ആവശ്യപ്പെട്ടങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് സജീവന്‍ തിയതി നീട്ടിക്കൊണ്ടുപോയി. ശരത്ത് ഇടയ്ക്കിടെ പണം ചോദിക്കുന്നതില്‍ സജീ വന് നീരസമുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ ആയി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ കഴിഞ്ഞ ദിവസം പണം വേണമെന്ന് ശരത്ത് സജീവനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച പണം തരാമെന്നു പറഞ്ഞ് ഒന്നാം പ്രതി ജിജീഷിന്റെ വീട്ടിലേക്ക് ശരത്തിനെ വിളിച്ചു വരുത്തി.
ഈ സമയം അവിടെ ജിജീഷിനൊപ്പം സജീവനും മറ്റു പ്രതികളും മദ്യപിച്ചിരിക്കുകയായിരുന്നു. ശര ത്ത് എത്തിയതോടെ സംസാരത്തിനിടെ സജീവനുമായി തര്‍ക്കമുണ്ടാകുകയും ജിജീഷ് കത്തിയെ ടുത്ത് ശരത്തിനെ കുത്തുകയായിരുന്നു. തൃശൂലെ സ്വകാര്യ ആശുപത്രിയിലെത്തും മുന്‍പേ ശരത്ത് മരിച്ചു.