മദ്യക്കുപ്പി കാണാത്തതിനാല്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ആടിന്റെ കഴുത്തറു ത്ത് കൊല്ലുകയും ചെയ്ത ബാങ്ക് മാനേജര്‍ അറസ്റ്റില്‍.തൃക്കണ്ണ മംഗല്‍ വിജയ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബിജു എന്‍ നായര്‍ ആണ് അറസ്റ്റിലായത്
കൊട്ടാരക്കര: മദ്യക്കുപ്പി കാണാത്തതിനാല്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ആടിന്റെ കഴു ത്തറുത്ത് കൊല്ലുകയും ചെയ്ത ബാങ്ക് മാനേജര്‍ അറസ്റ്റില്‍.തൃക്കണ്ണ മംഗല്‍ വിജയ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബിജു എന്‍ നായര്‍(47)ആണ് അറസ്റ്റിലായത്.
പൊതുമേഖലാ ബാങ്ക് മാനേജരായ ബിജു ജോലി സൗകര്യാര്‍ഥമാണ് ഭാര്യ ഗീതയ്‌ക്കൊപ്പം കൊട്ടാരക്കര യില്‍ വാടകയ്ക്ക് താമസിക്കുന്നത്.വെള്ളി രാത്രി 10നാണ് കേസിനാസ്പദമായ സംഭവം. ബിജു വീട്ടില്‍ സൂ ക്ഷിച്ചിരുന്ന മദ്യക്കുപ്പി കാണാനില്ലെന്ന് ആരോപിച്ച് മര്‍ദിച്ചതായാണ് ഭാര്യയുടെ പരാതി. വാളെടുത്തു വെട്ടാന്‍ ശ്രമിക്കവെ ഭാര്യ തൊട്ടടുത്തുള്ള വാര്‍ഡ് കൗണ്‍സിലറുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
അരിശം തീര്‍ക്കാന്‍ പ്രതി ആടിനെ വെട്ടിക്കൊല്ലുകയായിരുന്നു.പരിക്കേറ്റ ഗീതയെ കൊട്ടാരക്കര താലൂ ക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിജുവിനെ റിമാന്‍ഡ് ചെയ്തു.











