ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന യു വാക്കള്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടികളുടെ മൊഴി. യുവാക്കള്‍ ക്കെതിരെ പോക്‌സോ, ജുവൈനല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തി കേസെടുക്കും
കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ക്ക് ഒപ്പമു ണ്ടായിരുന്ന യുവാക്കള്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടികളുടെ മൊഴി. യുവാക്കള്‍ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. യുവാക്കള്‍ക്കെതിരെ പോ ക്‌സോ, ജുവൈനല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തി കേസെടുക്കും.
കുട്ടികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പാലക്കാട് നിന്ന് ട്രൈന്‍ മാര്‍ഗം ബാഗ്ലൂരിലേക്ക് ട്രൈ നില്‍ പോയ പെണ്‍കുട്ടികള്‍ ട്രൈനില്‍ വെച്ചാണ് കൊടുങ്ങല്ലൂര്‍, കൊല്ലം സ്വദേശികളായ യുവാക്കള്‍ പ രിചയപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ യുവാവിനെയും തിരിച്ചറിഞ്ഞിട്ടു ണ്ട്. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ അ ക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നല്‍കാനാണ് പെ ണ്‍കുട്ടിക ള്‍ ആവശ്യപ്പെട്ടത്.
യുവാവ് ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറിയത്. ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്. ചിക്കന്‍പോക്സ് പിടിപെട്ട് ചികിത്സയിലാണ് ഈ യു വാവ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമി ല്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തു കടന്നശേഷമാണ് പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന. ബംഗളൂരുവില്‍ എത്തിയശേഷം പെണ്‍കുട്ടികള്‍ മുറിയെടുത്തു നല്‍കാനായി സഹായം തേടി യ യുവാക്കളാണ് പൊലീസ് പിടിയിലായത്. സഹായം ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗിക അതിക്രമത്തിനും മുതിര്‍ന്നുവെന്നും മൊഴി നല്‍ കി.
പുറം ലോകം കാണാന്‍ വേണ്ടി ഗോവയ്ക്ക് പോവാന്‍ വേണ്ടി ഇറങ്ങിയതാണെന്നാണ് കുട്ടികളുടെ മൊഴി. ചി ല്‍ഡ്രന്‍സ് ഹോമിലെ സാഹചര്യം മോശമായിന്നുവെന്നും മതിയായ സ്വാതന്ത്ര്യം ലഭി ച്ചിരുന്നില്ലെന്നും മൊഴി നല്‍കി. ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നി ന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.
പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വി ധേയരാക്കും. അതിനുശേഷം കുട്ടികളെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കും. കോടതി വിധിയുടെ അ ടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളാനാണ് പൊലീസിന്റെ തീരുമാനം.