സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഷറഫുദ്ദീന്‍, നിസാം എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം : മദ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി. ഓയൂര്‍ ആറ്റൂര്‍ക്കോണം സ്വദേശി ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ബന്ധു ക്ക ളായ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഷറഫുദ്ദീന്‍, നിസാം എന്നിവരാണ് അറസ്റ്റിലായത്. കൊടുവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 30 മുതല്‍ ഹാഷിമിനെ കാണാനില്ലായിരുന്നു. ഗള്‍ഫില്‍ വെച്ച് കടം വാങ്ങിയ പണത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് സംശയം.