പത്തു ദിവസം നീളുന്ന പുസ്തക മേളയോട് അനുബന്ധിച്ച് സംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
മദീന : വിജ്ഞാനം പകര്‍ന്നു നല്‍കാനും വായന വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടക്കുന്ന മദീന പുസ്തക മേള ജൂണ്‍ 20 ന് ആരംഭിക്കും.
പത്തു ദിവസം നീളുന്ന പുസ്തക മേളയില്‍ മൂന്നൂറിലേറെ പ്രസാധകര്‍ പങ്കെടുക്കും. രാവിലെ പതിനൊന്നു മുതല്‍ രാത്രി 11 വരെയാണ് പുസ്‌കത മേള സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷമാകും പുസ്തക മേളയിലേക്ക് പ്രവേശനം.
മേളയില്‍ സംസ്‌കാരിക പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടക കണ്‍വീനര്‍ ഡോ മുഹമദ് ഹസന്‍ അല്‍വാന്‍ അറിയിച്ചു.
പ്രഗത്ഭരായ പ്രഭാഷകര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും. ചരിത്രകാരന്‍മാരും എഴുത്തുകാരും ബുദ്ധിജീവികളും പങ്കെടുക്കുന്ന സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.