കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിന് സമീപം അപകടത്തില്‍പെട്ട് ഒമ്പത് തൊഴിലാളികളെ കാണാതായി. നാഗപട്ട ണം സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ശക്തമായ കാറ്റിലും മഴയിലും അപകടത്തില്‍പെട്ടത്. മംഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോയ ബോട്ട് അപകടത്തില്‍പെട്ട് കാണാതായ ഏഴുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യന്‍ സ്വദേശി ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കൊച്ചി: ശക്തമായ കാറ്റിലും മഴയിലും അപകടത്തില്‍പെട്ട മത്സ്യബന്ധന ബോട്ടിലെ ഒമ്പത് തൊഴി ലാളികളെ കാണാതായി. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിന് സമീ പം അപകടത്തില്‍പെട്ടാണ് തൊഴിലാളികളെ കാണാതായത്. നാഗപട്ടണം സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ശക്തമായ കാറ്റിലും മഴയിലും അപകടത്തില്‍പെട്ടത്.
കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഏഴുപേര്‍ നാഗപട്ടണം സ്വദേശികളും രണ്ടുപേര്‍ ഉത്തരേ ന്ത്യക്കാരുമാണ്. ബോട്ടുടമയും സ്രാങ്കുമായ മണി വേല്‍, സഹോദരന്‍ മണികണ്ഠന്‍, ഇരുമ്പന്‍, മുരു കന്‍, ദിനേശ്, ഇലഞ്ചയ്യന്‍, പ്രവീണ്‍ എന്നിവരാണ് നാഗപട്ടണം സ്വദേശികള്‍. ഏപ്രില്‍ 29ന് കൊച്ചി യിലെ വൈപ്പിന്‍ ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ശനിയാഴ്ച രാവിലെ അപകടത്തില്‍പെട്ടത്.
ബോട്ട് അപകടത്തില്‍പെട്ടത് സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ തൊഴിലാളികളുടെ ശ്രദ്ധ യില്‍പെട്ടിരുന്നുവെങ്കിലും, കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ഈ സമയം അവരും തിരയില്‍ ആടിയുലയുകയായിരുന്നു. 11.45ഓടെ ലക്ഷദ്വീപി ലെത്തിയ അവര്‍ വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. ലഭിച്ച വിവരം അനുസരിച്ച് അമി നി ദ്വീപ് പൊലീസ് തിരച്ചിലിന് നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായം തേടി. ബോട്ടിന്റെ കൊച്ചിയിലെ ഏജന്റായ തോപ്പുംപടി സ്വദേശി ഹാഷിമിനെ വിവരം അറിയിക്കുകയും ചെയ്തു. അടിയന്തര സഹായം ലഭ്യമാക്കി തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ ത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ നാഗപട്ടണം കലക്ടര്‍ക്ക് പരാതി നല്‍കി. കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരും ആവശ്യപ്പെട്ടു.
അതെസമയം മംഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോകവേ അപകടത്തില്‍ പ്പെട്ട ബോട്ടില്‍ നിന്ന് കാണാതായ ഏഴുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യന്‍ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ള ആറുപേര്‍ ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ബോട്ടില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്ന് കണ്ടെത്തി.