പിന്‍വാതില്‍ നിയമനവും ഇഎംഎസിസി കരാറും അടക്കം സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായി രുന്നു രാഹുലിന്റെ പ്രസംഗം
കൊച്ചി : ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ അഴിമതിയാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാന്‍. മത്സ്യതൊഴിലാളികള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ രഹസ്യ കരാറുണ്ടാക്കിയെന്നും കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറിയെന്നും രാഹുല്‍ വിമര്‍ശിച്ചു.
കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തോടെയാണ് കേരള ത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. വൈപ്പിന്‍ മണ്ഡലത്തിലെ പ്രചാരണ പരിപാടിയായിരുന്നു രാഹുലിന്റെ ആദ്യ പൊതുപരിപാടി. പിന്‍വാതില്‍ നിയമനവും ഇഎംഎസിസി കരാറും അടക്കം സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങള്‍ മുന്‍നിര്‍ ത്തിയായിരു ന്നു രാഹുലിന്റെ പ്രസംഗം. മത്സ്യതൊഴിലാളികള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ രഹസ്യ കരാറുണ്ടാക്കിയെന്നും കയ്യോടെ പിടികൂടിയപ്പോള്‍ അതില്‍ നിന്ന് പിന്മാറിയെന്നും രാഹുല്‍ ആരോപിച്ചു.