ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റ സംഭവത്തില്‍ നാവികസേനാ പരിശീലന കേന്ദ്രത്തില്‍ പൊലീസിന്റെ ബാലിസ്റ്റിക് പരിശോധന. ബാ ലിസ്റ്റിക് വിദഗ്ധയുടെ നേതൃ ത്വത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലാണ് പരിശോധന പുരോഗമിക്കുന്നത്
കൊച്ചി : ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റ സംഭവത്തില്‍ നാവി കസേനാ പരിശീലന കേന്ദ്രത്തില്‍ പൊലീസിന്റെ ബാലിസ്റ്റിക് പരിശോധന. ബാലിസ്റ്റിക് വിദഗ്ധയു ടെ നേതൃത്വത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലാണ് പരിശോധന പുരോഗമിക്കുന്നത്. മത്സ്യ ത്തൊഴിലാളിക്ക് വെടിയേറ്റതിന് പിന്നില്‍ ത ങ്ങളാണെന്ന അഭ്യൂഹങ്ങള്‍ നാവികസേന നിഷേധിച്ചി രുന്നു. വെടിവച്ചത് നാവികസേനയാണോ എന്ന് ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. ഉച്ചക്ക് 12ഓടെ മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുമ്പോഴാണ് സംഭവം. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെ ത്തി. നാവിക പരിശീലന കേന്ദ്രത്തിന് സമീപത്താണ് സംഭവമുണ്ടായത്. സെബാസ്റ്റ്യന്റെ ചെവിക്കാ ണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചിരുന്നു.
കരയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ വച്ചാണ് സെബാസ്റ്റ്യന് വെടിയേറ്റത്. നാവികസേന ഉപ യോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റാണ് സെബാസ്റ്റിയന്റെ ചെവിയുടെ ഭാഗത്ത് തുളഞ്ഞുകയറി യത്.സംഭവസമയത്ത് നേവി ഓഫീസര്‍മാരുടെ വെടിവയ്പ് പരിശീലനം നടന്നതായി പൊലീസ് കണ്ടെ ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാലിസ്റ്റിക് വിദഗ്ധയുടെ നേതൃത്വത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലീസ് ബാലിസ്റ്റിക് പരിശോധന നടത്തുന്നത്.
അതിനിടെ, പരിശീലനത്തിന് ഉപയോഗിച്ച തോക്ക് ഹാജരാക്കാന്‍ നാവിക സേനയോട് പൊലീസ് നി ര്‍ദേശിച്ചു. അഞ്ചു തോക്കുകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഇന്‍സാസ് തോക്കുകളാണ് പരിശീലന ത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. വലിയ അപകടമാണ് ഒഴിവായത്. 700 മീറ്റര്‍ പരിധിയില്‍ വരെ ജീവഹാനി സംഭവിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു.