ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ ഡെലിവറി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. മതിയായ വേതനം ലഭിക്കാത്തതും തൊ ഴില്‍ ചൂഷണവും ഉന്നയിച്ചാണ് സമരം
കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ ഡെലിവറി ജീവ നക്കാര്‍ അനിശ്ചിതകാല സമരത്തില്‍. മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ഉന്നയിച്ചാണ് സമരം. സമരം അവസാനിപ്പിക്കാന്‍ കൊച്ചി റിജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷ ണര്‍ തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണിക്കാണ് ചര്‍ച്ച. സ്വിഗ്ഗി കമ്പനിയുടെ പ്രതി നിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
വളരെ തുച്ഛമായ തുകയാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റര്‍ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാ ത്രമാണ്. ഇത്തരത്തില്‍ പോയി, തിരിച്ചെത്തുമ്പോള്‍ 8 കി.മി ആണ് ജീവനക്കാര്‍ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപ യില്‍ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാര്‍ പറയുന്നത്. ഉപഭോക്താക്കളില്‍ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം സ്വിഗ്ഗി കേരള സോണ്‍ മേധാവികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വിതരണക്കാര്‍ക്കുള്ള വിഹിതം കുറയുന്നതില്‍ സൊമാറ്റോ വിതരണക്കാ രും സമരത്തിലേക്ക് കടക്കുകയാണ്. ഇന്ധന വില കുതിച്ചുയര്‍ന്ന ഘട്ടത്തിലൊന്നും നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കില്‍ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെ ന്ന് ഡെലിവറി പാര്‍ട്ണര്‍മാര്‍ പറയുന്നു.