‘ദ കേരള സ്റ്റോറി’ സിനിമക്കെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ആ ഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തയച്ചു
ന്യൂഡല്‍ഹി : ‘ദ കേരള സ്റ്റോറി’ സിനിമക്കെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തയച്ചു. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവിദ്വേഷം പടര്‍ത്തുന്നതു മായ സിനിമയുടെ ടീസര്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കത്തെഴുതിയതെന്ന് ജോണ്‍ ബ്രിട്ടാ സ് എംപി വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ നിര്‍ബന്ധപൂര്‍വം മതം മാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ സിറിയ യിലേക്കും യമനിലേക്കും അയച്ചെന്നാണ് ആരോപണം. അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണ ങ്ങള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതവും സൃ ഷ്ടിക്കുന്നതാണ്. ദേശീയോദ്ഗ്രഥനത്തിന് തടസമാകുന്നതാണ് ഇത്തരം സൃഷ്ടികള്‍. കേരളത്തിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ പരാമര്‍ശങ്ങളെയും തെറ്റായി ചിത്രീകരിക്കുന്നത് ബോധപൂര്‍വമാണ്. ആവിഷ്‌കാര സ്വാ തന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന നിലപാടുകാരനാണെങ്കിലും വിദ്വേഷം പ്രചരി പ്പിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതും അനുവദിക്കാനാകില്ല – കത്തില്‍ പറഞ്ഞു.
കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വിദ്വേഷം വമിപ്പിക്കുന്ന ഈ ടീസര്‍ ആഘോഷപൂര്‍വ്വമാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നതെന്ന് എം പി ചൂണ്ടിക്കാട്ടി. സത്യവുമായി പുല ബന്ധം പോലുമില്ലാത്ത ഈ വ്യാജവാര്‍ത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേ ളിക്കാന്‍ വേണ്ടിമാത്രമല്ല, മറിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ല ക്ഷ്യം വെച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വ്യാജകഥകള്‍ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐ ക്യത്തി നും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും -കത്തില്‍ വ്യക്തമാക്കി.











