മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി ഹൈ ക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത് ഭരണഘടനാപരമായ അവകാശമാണെ ന്നും പത്ത് ശതമാനം സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്ത രവില്‍ പറയുന്നു
കൊച്ചി: മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി ഹൈ ക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത് ഭരണഘടനാപരമായ അവകാശ മാണെന്നും പത്ത് ശതമാനം സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇവര്‍ക്ക് മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നയങ്ങളും മാനദ ണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.
മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവ രണത്തിന് അര്‍ഹതയുണ്ട്. ഒരു മതത്തിലും ജാതിയിലും ഉള്‍പ്പെട്ടിട്ടില്ല എന്നതിന്റെ പേരില്‍ സാമ്പ ത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ തടയരുതെന്നും കോടതി ചൂ ണ്ടിക്കാട്ടി. പുരോഗമനവാദികളെന്ന് അവകാ ശപ്പെടുന്ന സര്‍ക്കാരിന് ഒരിക്കലും അത് നിഷേധിക്കാ നാവില്ലെന്നും കോടതി പറഞ്ഞു.
മതമില്ലാത്തതിന്റെ പേരില്‍ സാമ്പത്തിക സംവരണം നിഷേധിക്കപ്പെട്ട വ്യക്തി നല്‍കിയ ഹര്‍ജി പരി ഗണിക്കവേയാണ് ജസ്റ്റിസ് വിജെ അരുണ്‍ അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ണായക ഉത്തരവ്. മതര ഹിതരുടെ അവകാശങ്ങള്‍ തടയരുതെന്നും ഉത്തരവില്‍ പറയുന്നു.











